ഗജ ചുഴലിക്കാറ്റ്; തമിഴ് ജനതയ്ക്ക് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്: വീഡിയോ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 30, 2018

ഗജ ചുഴലിക്കാറ്റ്; തമിഴ് ജനതയ്ക്ക് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്: വീഡിയോ

ഇ വാർത്ത | evartha
ഗജ ചുഴലിക്കാറ്റ്; തമിഴ് ജനതയ്ക്ക് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്: വീഡിയോ

ഗജ ചുഴലിക്കാറ്റ് തമിഴ്‌നാടിന് വരുത്തിയ നാശനഷ്ടങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കിയും തമിഴ്മക്കള്‍ക്ക് സഹായ ഹസ്തം നീട്ടിയും സന്തോഷ് പണ്ഡിറ്റ്. കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോള്‍ സഹായവുമായി തമിഴ്‌നാട്ടുകാര്‍ എത്തിയത് താന്‍ നേരിട്ട് കണ്ടതാണെന്നും ഇപ്പോള്‍ പ്രകൃതി ദുരന്തം നാശം വിതച്ച തമിഴ്‌നാടിനെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും പണ്ഡിറ്റ് പറയുന്നു.

നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ചെറിയ സഹായങ്ങള്‍ ചെയ്യുവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു. ഗജ ബാധിക്കപ്പെട്ട ജില്ലകളുടെ നിലവിലത്തെ അവസ്ഥയെക്കുറിച്ചും കുറിപ്പില്‍ സന്തോഷ് വിവരിക്കുന്നുണ്ട്.

അവിടെ ഇപ്പോഴുമുള്ള ശക്തമായ മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും പല ഉള്‍ഗ്രാമങ്ങളിലും എത്രയോ ദിവസങ്ങളായി വൈദ്യുതിയില്ലെന്നും പലരുടെയും കുടിലുകളും കൃഷിയും കന്നുകാലികളും നഷ്ടപ്പെട്ടെന്നും പറയുന്ന പണ്ഡിറ്റ്, ഗജയുടെ യഥാര്‍ത്ഥ ദുരിതം മലയാളികളെ അറിയിക്കാന്‍ തന്റെ വീഡിയോയിലൂടെ ശ്രമിക്കുന്നുണ്ട്.

വെറുതെ അരിയും പച്ചക്കറിയും വിതരണം ചെയ്യുക മാത്രമല്ല, ജനങ്ങള്‍ക്ക് ഇനിയെന്താണ് ആവശ്യമെന്ന് ചോദിച്ചറിയാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ചിലര്‍ കുട്ടികളുടെ നോട്ട്ബുക്കുകളൊക്കെ നനഞ്ഞ് നഷ്ടമായെന്നും നോട്ടുബുക്കുകള്‍ കിട്ടിയാല്‍ ഉപകാരപ്പെടുമെന്നും അറിയിക്കുന്നുണ്ട്.

Dear facebook family, എന്ടെ തമിഴ്നാട് പര്യടനം തുടരുന്നു.."ഗജ" ചുഴലികാറ്റ് വ൯ തോതില് നാശം വരൂത്തിയ..20,000കോടിയോളം…നാഗപട്ടണം, തഞ്ചാവൂര്, വേളാന്കണ്ണി, നാഗൂ൪, പുതുകോട്ടൈ ഭാഗങ്ങളിലെല്ലാം സന്ദ൪ശിച്ച് നാശ നഷ്ടങ്ങള് നേരിട്ട ചില കുടുംബങ്ങള്ക്ക് കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ ശ്രമിക്കുന്നു..നല്ല സ്നേഹമുള്ള നാട്ടുകാരാണേ..ഇവിടെ പെയ്യുന്ന ശക്തമായ മഴ കാരണം എന്ടെ ദുരിതാശ്വാസ പ്രവ൪ത്തനങ്ങളെ ബാധിക്കുന്നുണ്ട്..നാഗപട്ടണത്തെ ഉള്ഗ്രാമങ്ങളില് എത്രയോ ദിവസങ്ങളായ് കരണ്ടില്ല…ഭൂരിഭാഗം പാവപ്പെട്ട കുടിലുകളില് കഴിയുന്നവരുടെ കുടിലും, agriculture ഉം, കന്നുകാലികളേയും "ഗജ" യിലൂടെ നഷ്ടപ്പെട്ടു..ജോലി എടുക്കുവാ൯ പറ്റാത്തതും, മറ്റു വരുമാന മാ൪ഗ്ഗങ്ങളെല്ലാം ഇല്ലാതായതും പല കുടുംബങ്ങളേയും ദാരിദ്രത്തിലേക്ക് തള്ളിവിട്ടു…ഞാ൯ നിരവധി കുടിലുകളും, കുടുംബങ്ങളൂം നേരില് സന്ദ൪ശിച്ചു..ഭൂരിഭാഗം പാവപ്പെട്ടവരുമായ് ആശയ വിനിമയം നടത്തി വരുന്നു. കുടുതലും ഉള്നാട൯ ഗ്രാമങ്ങളാണ് തെരഞ്ഞെടുത്തത്…ഈ മേഖലയെ കുറിച്ചോ, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ചോ നിങ്ങളില് ആ൪ക്കെന്കിലും അറിവുണ്ടെന്കില് എത്രയും പെട്ടെന്ന് എന്നെ അറിയിക്കുക..കമന്ട് ബോക്സിലേക്ക് വിവരങ്ങളിടണേ…അവ൪ക്ക് എന്തു സഹായമാണ് വേണ്ടത് എന്നു കൂടി അറിയിക്കുക..നമ്മുടെ കേരളത്തിലെ പ്രളയ സമയം തമിഴ്നാട്ടുകാ൪ എത്രയോ കോടികളുടെ സഹായം ചെയ്തിരുന്നു… ആ കടപ്പാട് ചെറിയ രീതിയിലെന്കിലും തിരിച്ച് കാണിക്കണമെന്ന് തോന്നി.. കുറച്ചുസ ദിവസങ്ങള് കൂടി ഞാനിവിടെ ഉണ്ടാകും…ഇപ്പോള് നാഗപട്ടണം..തൂത്തുകുടി റൂട്ടിലെ ഗ്രമമായ ഉദയ മാ൪ത്താണ്ടത്തില് നിന്നുള്ള വീഡിയോ..Save Tamilnadu… Thanks to Bala Chandran ji, Aswin ji, Teacher jiPl comment by Santhosh Pandit

Posted by Santhosh Pandit on Thursday, November 29, 2018

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages