ഇ വാർത്ത | evartha
കോഹ്‌ലി, ധോണിയുടെ അത്ര പോര; അഫ്രീദി
നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോഹ്‌ലിയെങ്കിലും, ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ കോലി മുന്‍ നായകന്‍ ധോണിയുടെ അത്ര മികച്ചതല്ലെന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ കോലി ഇനിയും ഏറെ പഠിക്കാനുണ്ടെന്നും അഫ്രീദി എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കളിക്കാരനെന്ന നിലയില്‍ കോലിയാണ് എന്റെ ഫേവറൈറ്റ്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണി തന്നെയാണ് കേമന്‍. ഓസ്‌ട്രേലിയയില്‍ പരമ്പര ജയിക്കണമെങ്കില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയരണമെന്നും അഫ്രീദി പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ ഇപ്പോള്‍ പഴയതുപോലെയല്ല. ബൗണ്‍സുണ്ടെങ്കിലും ബാറ്റിംഗ് കുറേക്കൂടി എളുപ്പമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനം നടത്തിയാല്‍ മാത്രമെ പരമ്പര നേട്ടം സ്വപ്നം കാണാനാവുവെന്നും അഫ്രീദി പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment