ശബരിമലയില്‍ മൂന്ന് ദിവസത്തെ വരുമാനം 1.12 കോടി രൂപ. തുലാമാസ പൂജയ്ക്ക് ക്ഷേത്രനട തുറന്ന ശേഷമുള്ള ആദ്യ മൂന്ന് ദിവസത്തെ വരുമാനമാണ് 1,12,66,634 രൂപയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 17, 18, 19 തീയതികളിലെ വരുമാനമാണിത്.
പ്രളയശേഷമുള്ള കന്നിമാസ പൂജയില്‍ ഭക്തരുടെ തിരക്ക് കുറവായിരുന്നു. അതിനാല്‍ കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല. കന്നിമാസത്തെക്കാള്‍ 31,009 രൂപ കൂടുതലാണിത്. കന്നിമാസ പൂജയുടെ ആദ്യ മൂന്ന് ദിവസങ്ങളിലെ വരുമാനം 1,12,35,625 രൂപയായിരുന്നു.
തുലാമാസ പൂജയ്ക്ക് ഭക്തരുടെ എണ്ണം സാധാരണ കൂടുതലാണ്. മേല്‍ശാന്തി തിരഞ്ഞെടുപ്പും മറ്റും ഉള്ളതിനാലാണിത്.


No comments:
Post a Comment