തിരുവനന്തപുരം: പോളിടെക്നിക്കുകളിലും എസ്.എഫ്.ഐയ്ക്ക് മുന്നേറ്റം. 53 പോളിടെക്നിക്കുകളില്‍ 51 ലും എസ്.എഫ്.ഐക്ക് ചരിത്ര വിജയം. നെയ്യാറ്റിന്‍കര, കണ്ണൂര്‍ തോട്ടട, പയ്യന്നൂര്‍ കോറോളം, പത്തനംതിട്ട വെണ്ണിക്കുളം, ഇടുക്കി ഐച്ച്.എച്ച്.ആര്‍.ഡി മോഡല്‍ തുടങ്ങിയ നിരവധി പോളിടെക്‌നിക്കുകളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചു. വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍, കൈമനം വനിത പോളിടെക്നിക്, ആറ്റിങ്ങല്‍, കളമശേരി തുടങ്ങിയ പോളിടെക്നിക്കുകളില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐ സ്വന്തമാക്കി.
നേരത്തെ കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്.എഫ്.ഐ വമ്പന്‍ ജയം നേടിയിരുന്നു. മത്സരം നടന്ന 64 കൊളേജുകളില്‍ 62 എണ്ണവും എസ്.എഫ്.ഐ നേടിയിരുന്നു കെ.എസ്.യു, എ.ബി.വി.പി തുടങ്ങിയ സംഘടനകളെ തകര്‍ത്തെറിഞ്ഞ് കൊണ്ടാണ് എസ്.എഫ്.ഐ ജയം നേടിയത്.
ശബരിമല വിഷയം അടക്കം കത്തി നിൽക്കുമ്പോൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോാളേജ്,
ആര്‍ട്‌സ് കൊളേജ്, ചേര്‍ത്തല എന്‍.എസ്.എസ് കൊളേജ്, പന്തളം എന്‍.എസ്.എസ് കൊളേജ്, നിലമേല്‍ എന്‍.എസ്.എസ് കൊളേജ് തുടങ്ങി മിക്ക കോളേജിലും എസ്.എഫ്.ഐ തൂത്തുവാരിയാണ് വിജയമുറപ്പിച്ചത്.
സമൂഹത്തിലെ നവോത്ഥാന നിര്‍മിതികളെ തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിനുള്ള മറുപടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എസ്.എഫ്.ഐയുടെ കൂടെ അണിചേര്‍ന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും അഭിവാദ്യം ചെയ്യുന്നതായും സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ദേവും പ്രസിഡന്റ് വി.എ വിനീഷും പ്രസ്താവനയില്‍ പറഞ്ഞു.
The post യുവാക്കൾ ചുവപ്പിനൊപ്പം; 53 ല്‍ 51 നേടി; പോളിടെക്നിക്കുകളിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം appeared first on News truth.


No comments:
Post a Comment