നവംബര്‍ 5 ന് താന്‍ ശബരിമലയില്‍ വേണമെന്നത് അയ്യപ്പ സ്വാമിയുടെ തീരുമാനമാണെന്നും അതിനാലാണ് തനിക്ക് ജാമ്യം കിട്ടിയതെന്ന് രാഹുല്‍ ഈശ്വര്‍. കേരളത്തിന്റെ പ്രമുഖരും ഭരണസാരഥ്യം വഹിക്കുന്നവരുമൊക്കെ അവിടെ യുവതികളെ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ ചെയ്താല്‍ നവംബര്‍ 13 ന് സുപ്രീംകോടതി റിവ്യൂ ഹര്‍ജി പരിഗണിക്കുമ്പോള്‍ അത് പരാജയപ്പെടും. അവിടെയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഒരു ദിവസം കൂടി, 24 മണിക്കൂര്‍. കൃത്യം പറഞ്ഞാല്‍ നട തുറന്നിരിക്കുമ്പോള്‍ നവംബര്‍ 5 വൈകിട്ട് 5 മണി മുതല്‍ നവംബര്‍ 6 ന് രാത്രി പത്തു മണിയോളം വരെയുള്ള സമയം പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ നൂറുശതമാനം നമുക്ക് വിജയിക്കാന്‍ കഴിയുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.
The post ദക്ഷിണേന്ത്യയില്‍ നിന്ന് ആളെയിറക്കും നവംബര്‍ 5 ന് കവചം തീര്‍ക്കും; രാഹുല്‍ ഈശ്വര്‍ appeared first on KeralaVartha.


No comments:
Post a Comment