“അവർക്ക് വരാൻ നേരമില്ലെങ്കിലും ഭാര്യമാരോട് കൊച്ചുമക്കളെ കൊണ്ട് വയസ്സായ അമ്മയെ കാണിക്കാൻ പറയണം ” – മക്കളോട് മല്ലിക സുകുമാരൻ

ഇന്ന് മുപ്പത്താറാം പിറന്നാൾ ആഘോഷിക്കുകയാണ് പൃഥ്വിരാജ് . കേക്ക് മുറിച്ച് ഭാര്യ സുപ്രിയക്കൊപ്പം പിറന്നാൾ ആഘോഷിച്ചപ്പോൾ ‘അമ്മ മല്ലിക സുകുമാരൻ മകനുള്ള പിറന്നാൾ ആശംസകൾ അറിയിക്കുകയാണ്. പ്രിത്വിരാജിന്റെ പിറന്നാളാണെങ്കിലും രണ്ടു മക്കളോടുമായാണ് മല്ലിക പറയുന്നത്.

“മക്കള് രണ്ടു പേരും എപ്പോഴും ഭയങ്കര തിരക്കിലായിരിക്കും. ഞാൻ തിരുവനന്തപുരത്തു നിന്ന് അങ്ങോട്ട് ചെല്ലുമ്പോഴും ദോഹയിൽ നിന്ന് ഓടി ചെല്ലുമ്പോഴുമൊക്കെ അവർ തിരക്കിലാവും. അവരുടെ പ്രൊഫഷൻ ഇതായതു കൊണ്ടും തിരക്കുകളെനിക്ക് മനസ്സിലാവുന്നതു കൊണ്ടും മക്കളെ കണ്ടില്ലെങ്കിലും എനിക്ക് സങ്കടമില്ല. കാരണം മുൻപ് സുകുവേട്ടനെയും മൂന്നും നാലും മാസമൊക്കെ തിരക്കുകൾ കൊണ്ട് കാണാതെയിരുന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ മുത്തശ്ശി എന്ന സ്ഥാനത്തു നിൽക്കുമ്പോൾ എനിക്ക് കൊച്ചുമക്കളെ കണ്ടില്ലെങ്കിൽ ഭയങ്കര വിഷമമാണ്.

ഞാൻ എന്റെ രണ്ടു മക്കളോടും പൃഥിയുടെ പിറന്നാൾ ദിനത്തിൽ പറയാൻ ആഗ്രഹിക്കുന്നത്, അവർക്ക് വരാൻ നേരമില്ലെങ്കിലും ഭാര്യമാരോട് കൊച്ചുമക്കളെ കൊണ്ട് വയസ്സായ അമ്മയെ കാണിക്കാൻ പറയണം എന്നാണ്”, പൊട്ടിച്ചിരിയോടെയാണ് മല്ലിക സുകുമാരൻ പറഞ്ഞത്.


mallika sukumaran wishing birthday to prithviraj
The post “അവർക്ക് വരാൻ നേരമില്ലെങ്കിലും ഭാര്യമാരോട് കൊച്ചുമക്കളെ കൊണ്ട് വയസ്സായ അമ്മയെ കാണിക്കാൻ പറയണം ” – മക്കളോട് മല്ലിക സുകുമാരൻ appeared first on metromatinee.com Lifestyle Entertainment & Sports .


No comments:
Post a Comment