പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൌദി ഭരണകൂടവുമായി നടത്തിയ ചര്‍ച്ച തികച്ചും ഫലപ്രദമായിരുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.
തിരോധാന വിഷയത്തില്‍ സൗദിക്ക് പറയാനുള്ളത് കേള്‍ക്കാനും ചര്‍ച്ചക്കുമായാണ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്നലെ രാവിലെ സൌദിയിലെത്തിയത്. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ മടങ്ങുന്നതിനിടെയാണ് പോംപിയോ മാധ്യമങ്ങളെ കണ്ടത്.
ഈ സംഭവത്തിന്റെ ഗൌരവം സൌദി ഭരണകൂടത്തിന് ബോധ്യമുണ്ടെന്നും പോംപിയോ പറഞ്ഞു. അവരുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
The post മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം; സൌദി ഭരണകൂടവുമായി നടത്തിയ ചര്‍ച്ച ഫലപ്രദം: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി appeared first on East Coast Daily Malayalam.

No comments:
Post a Comment