തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെതിരായ സമരങ്ങളെ തള്ളി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാറിനെതിരെ രണ്ടാം വിമോചന സമരമുണ്ടായാല്‍ ആളും അര്‍ഥവും ചോരയും നല്‍കി ശക്തമായി എതിര്‍ക്കും, അതിന് എസ്എന്‍ഡിപി ബാധ്യസ്ഥരാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
റിപ്പോര്‍ട്ടര്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നയം വ്യക്തമാക്കിയത്. മുൻപും വെള്ളാപ്പള്ളി നടേശൻ ശബരിമല വിഷയത്തിൽ സർക്കാരിന് പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ശബരിമലയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് നാഥനില്ലാത്ത സമരമാണെന്നും. സര്‍ക്കാരിനെ താഴെയിറക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് സമരങ്ങള്‍ അരങ്ങേറുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു മുന്പ്.
സമരക്കാര്‍ മറ്റ് ഹിന്ദു വിഭാഗങ്ങളോട് ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയില്ല. ഈഴവ സമുദായത്തോടോ, പട്ടികജാതി പട്ടികവര്‍ഗത്തോടോ കൂടിയാലോചന നടത്തിയില്ല. അടുത്ത വിമോചന സമരമാണോ ഇവര്‍ ലക്ഷ്യമിടുന്നും.? സമരക്കാരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ സമാനമനസ്‌കരുമായി സഹകരിച്ച് എസ്.എന്‍.ഡിപി യോഗം രംഗത്തിറങ്ങും എന്നും അദ്ദേഹം ളുൻപ് പറഞ്ഞിരുന്നു.
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1958-ൽ ചില മതസംഘടനകൾ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന ഈ പ്രക്ഷോഭണം 1959-ൽ മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിച്ചു.
The post പിണറായി സര്‍ക്കാറിനെതിരെ രണ്ടാം വിമോചന സമരമുണ്ടായാല്‍ ആളും അര്‍ഥവും ചോരയും നല്‍കി ശക്തമായി എസ്എന്‍ഡിപി എതിര്‍ക്കും: സമരക്കാർക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍ appeared first on News truth.


No comments:
Post a Comment