ന്യൂഡൽഹി: മോദി സർക്കാരിന്റെ അഴിമതികളുടെ പൂർണ ലിസ്റ്റുമായി ഒരു വെബ്സൈറ്റ്. http://corruptmodi.com എന്ന വെബ് സൈറ്റിൽ എ മുതൽ സെഡ് വരെയുള്ള അക്ഷരങ്ങളിൽ ഏതിൽ തൊട്ടാലും ആ അക്ഷരത്തിൽ തുടങ്ങുന്ന അഴിമതിയുടെ വിവരങ്ങൾ പ്രത്യക്ഷപ്പെടും.
മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരമേറ്റതിനു ശേഷം അഴിമതികളൊന്നും നടന്നിട്ടില്ലന്ന ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ സോഷ്യൽ മീഡിയയിലെ അടക്കം നുണപ്രചാരണത്തെ പൊളിച്ചടുക്കിയാണ് പുതിയ വെബ്സൈറ്റിന്റെ കടന്നുവരവ്.
യുപിഎ സർക്കാരിന് അധികാരം തന്നെ നഷ്ടപ്പെട്ടത് അഴിമതിയെ തുടർന്നാണ് എന്നാൽ അഴിമതിയുടെ കാര്യത്തിൽ ബി.ജെ.പി ഭരണകൂടം കഴിഞ്ഞ യുപിഎ സർക്കാരിനഞ കടത്തിവെട്ടുമെന്നാണ് ഈ വെബ് സൈറ്റ് പറയുന്നത്.
നോട്ട് കെട്ടുകൾ പുതച്ചു നിൽക്കുന്ന മോദിയുടെ ചിത്രമാണ് വെബ്സൈറ്റിന്റെ ഹോം പേജിൽ കാണാൻ ആകുന്നത്. റഫാൽ അഴിമതിയെ കുറിച്ച് പ്രിത്യേക വീഡിയോ തന്നെ വെബ്സൈറ്റിൽ ഉണ്ട് ബി.ജെ.പിക്ക് കനത്ത ആഘാതമേൽപ്പിക്കുന്ന രതീയിൽ A to Z അഴിമതി വിവരങ്ങളും വെബ്‌സൈറ്റിൽ ഉണ്ട്.
The post ബിജെപിക്ക് എട്ടിന്റെ പണി; മോദി സർക്കാരിന്റെ കാലത്ത് നടന്ന മുഴുവൻ അഴിമതികളെ കുറിച്ചുള്ള വിവരങ്ങളുമായി പുതിയ വെബ്സൈറ്റ് appeared first on News truth.


No comments:
Post a Comment