നഷ്ടപ്പെട്ട ആ സൂപ്പർ ഹിറ്റ് ചിത്രത്തിനു പകരം മമ്മൂട്ടിയ്ക്ക് ഇനി മറ്റൊരു സൂപ്പർഹിറ്റ് ചിത്രം കിട്ടുമോ?
സേതുരാമയ്യരും ബല്‍റാമും ജോസഫ് അലക്സുമൊക്കെ പോലെയുള്ള കുറ്റാന്വേഷണ സിനിമകളില്‍, അഭിനയിച്ച് സൂപ്പർ ഹിറ്റാക്കി മാറ്റിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അതുപോലെ തന്നെ കുറ്റകൃത്യ സിനിമകൾ പോലെയുള്ള സസ്പെൻസ് ത്രില്ലറുകൾ ഒരുക്കാൻ മിടുക്കനായ സംവിധായകൻ ആണ് ജീത്തു ജോസഫ്.

മലയാള സിനിമയിൽ സസ്പെൻസ് ത്രില്ലറുകൾ ഒരുക്കാൻ മിടുക്കരായ ഈ രണ്ട് താരങ്ങൾ ഒന്നിച്ചാൽ അത് ഒരു പുതിയ ദൃശ്യ വിസ്മയം ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. ഇത് മനസ്സിലാക്കിയാണ് മമ്മൂട്ടിയെ മനസില്‍ കണ്ട് ജിത്തു ജോസഫ് രണ്ട് തിരക്കഥകള്‍ രചിച്ചത്.മലയാള സിനിമയിലെ ഒരു അണിയറ രഹസ്യം കൂടിയാണ് ഈ രണ്ടു ചിത്രങ്ങളും അദ്ദേഹം മമ്മൂട്ടിയ്ക്ക് വേണ്ടി ആണ് എഴുതിയത് എന്നുള്ളത്.

പൃഥ്വിരാജ് നായകനായി വന്ന ഒരു കുറ്റാന്വേഷണ കഥ ആയ മെമ്മറീസും മോഹൻലാൽ നായകനായ സസ്പെൻസ് ത്രില്ലർ ദൃശ്യവും ആയിരുന്നു ജിത്തുജോസഫ് മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയത്. എന്നാൽ ഈ രണ്ട് ചിത്രത്തിലേക്കും മമ്മൂട്ടിയുടെ ഡേറ്റ് ജീത്തു ജോസഫിന് ലഭിച്ചില്ല. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആ സമയത്തെ തിരക്കും മറ്റ് പല കാരണങ്ങളുമായിരുന്നു ബോക്‌സ് ഓഫീസ് ഹിറ്റുകൾ ആയി മാറിയ ആ ചിത്രങ്ങള്‍ മമ്മൂട്ടിച്ചിത്രങ്ങളായി മാറാന്‍ കഴിയാതിരുന്നതിന്‍റെ കാരണം.

പിന്നീട് ദൃശ്യവും മെമ്മറീസും പിന്നീട് മലയാള സിനിമയിൽ മലയാളികൾ എന്നും ഓർത്തിരിക്കുന്ന വമ്പന്‍ ഹിറ്റുകളായി മാറി. ജിത്തു ജോസഫിന്റെ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ ഉള്ള രണ്ടു ശ്രമങ്ങള്‍ ഇങ്ങിനെ പരാജയപ്പെട്ടു എങ്കിലും ഇപ്പോഴും മമ്മൂട്ടിയെ നായകനാക്കിയുള്ള ഒരു സിനിമ എന്നത് ജിത്തുവിന്റെ ഒരു വലിയ സ്വപ്നം ആയി അവശേഷിക്കുകയാണ്.

പ്രണവ് മോഹൻലാൽ നായകനായി വന്ന ആദിക്ക് ശേഷം കാളിദാസ് ജയറാം നായകനാകുന്ന സിനിമയുടെ തിരക്കഥാ ജോലികളിലാണ് ജീത്തു ജോസഫ് ഇപ്പോൾ. അതിന് ശേഷം പ്രണവിനെ നായകനാക്കി ഒരു സിനിമ കൂടി ജിത്തു ജോസഫ് ഒരുക്കും.
ഇതിനെല്ലാം ശേഷം ജിത്തു ജോസഫ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു സസ്പെൻസ് ത്രില്ലർ ഒരുങ്ങും എന്നു നമുക്ക് പ്രതീക്ഷിക്കാം.
The post നഷ്ടപ്പെട്ട ആ സൂപ്പർ ഹിറ്റ് ചിത്രത്തിനു പകരം മമ്മൂട്ടിയ്ക്ക് ഇനി മറ്റൊരു സൂപ്പർഹിറ്റ് ചിത്രം കിട്ടുമോ? appeared first on metromatinee.com Lifestyle Entertainment & Sports .


No comments:
Post a Comment