കേന്ദ്ര സര്‍ക്കാരിന്റെ ജോലി വേണ്ട കേരളം നല്‍കുന്ന ജോലി മതിയെന്ന് പിയു ചിത്ര; - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 13, 2018

കേന്ദ്ര സര്‍ക്കാരിന്റെ ജോലി വേണ്ട കേരളം നല്‍കുന്ന ജോലി മതിയെന്ന് പിയു ചിത്ര;

https://www.hubstore.in/


കൊച്ചി: ഏഷ്യൻ ഗെയിംസ‌് മെഡൽ ജേതാവുമായ പി യു ചിത്ര റെയിൽവേ വാഗ‌്ദാനം ചെയ്ത ജോലി നിരസിച്ചു. സംസ്ഥാന സർക്കാരിൽ ജോലിക്ക‌് അപേക്ഷ നൽകിയിട്ടുണ്ടെന്നും കേരളം ജോലി നൽകുമെന്നാണ് പ്രതീക്ഷയെന്നും ചിത്ര പറഞ്ഞു.
ഏഷ്യൻ ഗെയിംസ‌് ജേതാക്കൾക്ക് ജോലി നൽകും എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ ജോലിക്കാരായ പല താരങ്ങൾക്കും കായികരംഗത്ത‌് സജീവമായി തുടരാനാകുന്നില്ല എന്നതും റെയിൽവേയിലെ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ തടസ്സങ്ങളും ചിത്രയുടെ തീരുമാനത്തിനു പിന്നിലുണ്ട‌്. പാലക്കാട് മുണ്ടൂർ സ്‌കൂളിലെ വിദ്യാർഥിയായിരുന്ന ചിത്ര, ഇപ്പോൾ തൃശൂർ ഇരിങ്ങാലക്കുട ക്രൈസ‌്റ്റ‌് കോളേജിലെ എംഎ അവസാന വർഷ വിദ്യാർഥിനിയാണ‌് ചിത്ര.

കഴിയുന്നത്രക്കാലം കായികരംഗത്ത‌് തുടരാനാണ‌് ആഗ്രഹമെന്നും കേരളത്തിൽ അതിനുള്ള സാധ്യതയുണ്ടെന്നും ചിത്ര പറഞ്ഞു. ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ ജേതാവാണ‌് ചിത്ര. പാലക്കാട‌് ഡിവിഷനിൽ സീനിയർ ക്ലർക്ക‌് തസ‌്തികയിൽ നിയമനം നൽകാമെന്നായിരുന്നു റെയിൽവേയുടെ വാഗ‌്ദാനം. ഓഫർ ലെറ്റർ സ്വീകരിച്ചെങ്കിലും തുടർ നടപടികളിലേക്ക‌് കടക്കുന്നില്ലെന്ന‌് തീരുമാനിച്ചതായി ചിത്ര പറഞ്ഞു.

നിരവധി ദേശീയ, അന്തർദേശീയ മെഡലുകൾ നൽകിയതു പരിഗണിച്ച‌് ചിത്രയ‌്ക്ക‌് എൽഡിഎഫ‌് സർക്കാർ മികച്ച പിന്തുണയാണ‌് നൽകുന്നത‌്. പഠനം കഴിയുന്നതുവരെ മാസം 10,000 രൂപയും സംസ്ഥാന സർക്കാരിന്റെ എലൈറ്റ‌് വിഭാഗത്തിൽപ്പെടുത്തി ദിവസം 500 രൂപയും സാമ്പത്തിക സഹായം നൽകിവരുന്നുണ്ട‌്. കഴിഞ്ഞ ലോക അത‌്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാതെ ദേശീയ അത‌്‌ലറ്റിക‌് ഫെഡറേഷൻ തഴഞ്ഞപ്പോഴും സംസ്ഥാന സർക്കാർ ചിത്രയ‌്ക്കൊപ്പം നിന്നു. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലം നേടിയ ചിത്ര 2003ൽ ഏഷ്യൻ സ്‌കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 3000 മീറ്ററിലും ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിലും തുർക്ക‌്മെനിസ്‌താനിൽ നടന്ന ഏഷ്യൻ ഇൻഡോർ ഗെയിംസ‌ിൽ 1500 മീറ്ററിലും സ്വർണം നേടിയിട്ടുണ്ട‌്.

എൽഡിഎഫ‌് സർക്കാർ അധികാരത്തിലെത്തിയ ശേഷം കായികമേഖലയ‌്ക്ക‌് നൽകുന്ന പ്രത്യേക പരിഗണനയാണ‌് സംസ്ഥാനം വിട്ടുപോകുന്നതിൽനിന്ന‌് താരങ്ങളെ പിന്തിരിപ്പിക്കുന്നത‌്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത‌് മികച്ച നേട്ടം കൊയ‌്ത പല താരങ്ങളും അർഹിക്കുന്ന പരിഗണന ലഭിക്കാത്തതിനാൽ കിട്ടിയ ജോലികളിൽ പ്രവേശിക്കുകയായിരുന്നു. ഇതിൽ ഭൂരിഭാഗംപേരും ഇപ്പോൾ കായികരംഗം ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ‌്. എന്നാൽ, സംസ്ഥാന ജീവനക്കാരായ ഇന്ത്യൻ ഹോക്കി ടീം ക്യാപ‌്റ്റൻ പി ആർ ശ്രീജേഷ‌്, ഫുട‌്ബോൾ താരം സി കെ വിനീത‌്, നീന്തൽതാരം സജൻ പ്രകാശ‌്, അത‌്‌ലറ്റ‌് ആർ അനു തുടങ്ങിയവരെല്ലാം സജീവമായി രംഗത്തുണ്ട‌്.

The post കേന്ദ്ര സര്‍ക്കാരിന്റെ ജോലി വേണ്ട കേരളം നല്‍കുന്ന ജോലി മതിയെന്ന് പിയു ചിത്ര; appeared first on News truth.


No comments:

Post a Comment

Pages