നിലയ്ക്കല്‍: നിലയ്ക്കലില്‍ പോലീസ് കണ്‍ട്രോള്‍ റൂ തുറന്നു. സംഘര്‍ഷ സാധ്യതയും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് കണ്‍ട്രോള്‍ റൂം തുറന്നത്. നേരത്തെ പമ്പാ പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു സന്നിധാനത്തെ പോലീസ് നടപടികള്‍ പുരോഗമിച്ചിരുന്നത്. ഇവിടെ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് കണ്‍ട്രോള്‍ റൂം കൂടി തുറന്നിരിക്കുന്നത്.
എഡിജിപി അനില്‍കാന്ത്, ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പമ്പയിലും നിലയ്ക്കലിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ശബരിമല പരിസരത്ത് നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങളും കുറഞ്ഞിട്ടുണ്ട്.
The post സംഘര്‍ഷ സാധ്യത; നിലയ്ക്കലില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു appeared first on East Coast Daily Malayalam.


No comments:
Post a Comment