സെൽഫി ഭ്രമം; തടാകത്തിൽ വീണ് മൂന്ന് പേരെ കാണാതായി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

സെൽഫി ഭ്രമം; തടാകത്തിൽ വീണ് മൂന്ന് പേരെ കാണാതായി

ബെം​ഗളുരു: സെൽഫി ഭ്രമം ജീവനെടുത്തു, സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ തടാകത്തിലേക്കു വീണ വിദ്യാർഥിയെയും രക്ഷിക്കാനായി ചാടിയ രണ്ടു സുഹൃത്തുക്കളെയും കാണാതായി. തുമക്കൂരു സിദ്ധഗംഗ ബോയ്സ് കോളജിൽ നിന്ന് നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) ക്യാംപിനായി, ബെംഗളൂരുവിൽ നിന്ന് 25 കിലോമീറ്റർ അകലെ നെലമംഗലുവിൽ എത്തിയ വിദ്യാർഥികളാണ് അതടാകത്തിൽ മുങ്ങിത്താണത്.

ബെം​ഗളുരു ഹാലെനിജഗല്ലു തടാകത്തിലേക്കു തള്ളിനിന്ന പാറയിൽ കയറി നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി വെള്ളത്തിലേക്കു വഴുതി വീഴുകയായിരുന്നു. ഇയാളും രക്ഷിക്കാൻ ചാടിയ മൂന്നുപേരിൽ രണ്ടുപേരും മുങ്ങിപ്പോയി. ഒരാൾ നീന്തി രക്ഷപ്പെട്ടു. പൂർണചന്ദ്ര, മുഹമ്മദ്, ശശാങ്ക എന്നീ വിദ്യാർഥികളെയാണ് കാണാതായത്.

The post സെൽഫി ഭ്രമം; തടാകത്തിൽ വീണ് മൂന്ന് പേരെ കാണാതായി appeared first on East Coast Daily Malayalam.



https://www.hubstore.in/

No comments:

Post a Comment

Pages