താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ ഡബ്ല്യുസിസി വീണ്ടും രംഗത്ത്. കൂടുതല്‍ അംഗങ്ങള്‍ സംഘടന വിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ദിലീപ് വിഷയത്തില്‍ ‘അമ്മ’യുടെ നിലപാടിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാകുന്നത്. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. വൈകീട്ട് നാല് മണിക്ക് ചേരുന്ന പത്രസമ്മേളനത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഡബ്ല്യുസിസി വ്യക്തമാക്കും.
ദിലീപ് വിഷയത്തില്‍ ഡബ്ല്യുസിസി നല്‍കിയ പരാതിയില്‍ ഇതുവരെ തീരുമാനമൊന്നും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് ഇന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ വീണ്ടും യോഗം ചേര്‍ന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അച്ചടക്ക നടപടി സംബന്ധിച്ച അന്തിമവാക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേത് തന്നെയാണെന്നും, ജനറല്‍ ബോഡിയുടേതല്ലെന്നുമാണ് ഡബ്ല്യുസിസിയുടെ പധാന വാദം. തിലകനെതിരെ അച്ചടക്ക നടപടി തീരുമാനം കൈക്കൊണ്ടത് എക്‌സിക്യൂട്ടീവിലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ചും, മറ്റ് വിവിധ ആവശ്യങ്ങളുന്നയിച്ചും മൂന്ന് പ്രാവശ്യമാണ് ഡബ്ല്യുസിസി അംഗങ്ങള്‍ നേരത്തെ ‘അമ്മ’യ്ക്ക് കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ‘അമ്മ’യുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നത്. എന്നാല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കഴിയില്ലായെന്നും, ജനറല്‍ ബോഡിക്ക് മാത്രമേ നടിമാര്‍ നല്‍കിയ കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു യോഗശേഷം ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന്റെ പ്രതികരണം.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ നല്‍കിയ കത്തില്‍ തീരുമാനമെടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്നും, അതുകൊണ്ട് അടുത്ത ജനറല്‍ ബോഡിവരെ അവര്‍ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലഭിച്ച നിയമോപദേശം കത്ത് നല്‍കിയ നടിമാരെ ഔദ്യോഗികമായി അറിയിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. കോടതി കുറ്റവിമുക്തനാക്കുന്നതുവരെ ആരോപണവിധേയനായ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നായിരുന്നു നടിമാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം.
The post താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ വീണ്ടും വനിതാ സംഘടന രംഗത്ത്… appeared first on FUTURELINE.
No comments:
Post a Comment