നഗരത്തിലെ നടപ്പാത അപ്രതീക്ഷിതമായി തകരുകയും രണ്ടു യുവതികൾ അപകടത്തിൽപ്പെടുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തുർക്കിയിലെ ദിയർബക്കിർ സിറ്റിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം ഉണ്ടായത്. രണ്ടു യുവതികൾ അഴുക്കുചാലിന് മുകളിലൂടെയുളള നടപ്പാതയിലൂടെ സംസാരിച്ചുകൊണ്ട് വരികയായിരുന്നു. കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ ഇരുവരും നടപ്പാതയിൽ നിന്നുകൊണ്ട് സംസാരം തുടർന്നു. പെട്ടെന്നാണ് നടപ്പാത മുഴുവൻ തകർന്ന് യുവതികളുമായി താഴേക്ക് പതിച്ചത്.
മറ്റു യാത്രക്കാരെത്തിയാണ് അപകടത്തിൽപ്പെട്ട യുവതികളെ രക്ഷിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല. തുർക്കി സുരക്ഷാ സേനയാണ് വീഡിയോ റിലീസ് ചെയ്തത്.
Get Malayalam News and latest news update from India and around the world. Stay updated with today’s latest Video news in Malayalam at Indian Expresss Malayalam.


No comments:
Post a Comment