കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ എറണാകുളം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഉള്‍പ്പെടെ എട്ടു പേര് പൊലീസ് കസ്റ്റഡിയില്‍. സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പമ്പയിലും ഇലവുങ്കലും നിലയ്ക്കലും സന്നിധാനത്തും ഭക്തര്‍ക്ക് തടസമാവാത്ത രീതിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ ബിജെപി പ്രസിഡണ്ട് നിരോധനാജ്ഞ ലംഘിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇവിടേക്കെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ഇന്ന് രാവിലെ വീണ്ടും ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഒരു സംഘം നിലയ്ക്കലിലേക്ക് എത്തി മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഇവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
The post നിരോധനാജ്ഞ ലംഘിച്ചു: ശോഭാ സുരേന്ദ്രന് അറസ്റ്റിൽ appeared first on News truth.


No comments:
Post a Comment