തൃശൂര്‍: രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ അതിമാരക ലഹരിവസ്തുവായ എം ഡി എം എയും (മിഥലിന്‍ ഡയോക്‌സി മെത്താഫിറ്റമിന്‍ – methylene dioxy methamphetamine) ഒപ്പം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. പാലക്കാട് തത്തമംഗലം നീലിക്കാട് അനീഷിനെ (25) യാണ് അറസ്റ്റ് ചെയ്യ്തത്.
കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് എംഡിഎംഎ എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ അനീഷ് സമ്മതിച്ചു. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ ഒരു പ്രധാന കണ്ണിയാണ് അനീഷെന്ന് പോലീസ് വ്യക്തമാക്കി.
The post അതിമാരക ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റില്‍ appeared first on East Coast Daily Malayalam.

No comments:
Post a Comment