നാനപടേക്കര്‍ ലൈംഗിക താല്പര്യത്തോടെ സ്പര്‍ശിച്ചു!അയാള്‍ എന്റെ ശരീരത്തില്‍ പിടിക്കുകയും ശരീരഭാഗങ്ങളില്‍ തൊടുകയും ചെയ്തു-നനുശ്രീദത്ത..!! - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 13, 2018

നാനപടേക്കര്‍ ലൈംഗിക താല്പര്യത്തോടെ സ്പര്‍ശിച്ചു!അയാള്‍ എന്റെ ശരീരത്തില്‍ പിടിക്കുകയും ശരീരഭാഗങ്ങളില്‍ തൊടുകയും ചെയ്തു-നനുശ്രീദത്ത..!!

https://www.hubstore.in/

മീ ടു കാംപെയ്‌ൻ ഇന്ത്യയിൽ ഒരു പാട് പേരുടെ ഉറക്കം കെടുത്തി തുടങ്ങി. രാഷ്ട്രീയക്കാർ ,സിനിമാ, ക്രിക്കറ്റ് സ്പോട്സ് മേഖലകളിൽ മി ടു കത്തികയറുകയാണ് .മീ. ടു കാമ്പയിനിൽ  തനുശ്രീദത്ത നടന്‍ നാനാപടേക്കര്‍ക്കെതിരേ നല്കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. തന്നെ പലവട്ടം നാനപടേക്കര്‍ ലൈംഗിക താല്പര്യത്തോടെ സ്പര്‍ശിച്ചിട്ടുണ്ടെന്ന് തനുശ്രീ പരാതിയില്‍ പറയുന്നു. സംവിധായകനോടും നിര്‍മ്മാതാവിനോടും കോറിയോ ഗ്രാഫറോടും ഇക്കാര്യം പരാതി പറയുമ്പോള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം വീണ്ടും നാനാപടേക്കറോട് ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ നിര്‍ബ്ബന്ധിക്കുകയാണ് ചെയ്തതെന്നും പറയുന്നു. ഹോണ്‍ ഓകെ പ്ലീസ് സിനിമയുടെ സംവിധായകനും പരാതിയില്‍ കുടുങ്ങിയേക്കും.

തനുശ്രീയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ- സിനിമയുടെ പാട്ടുസീനില്‍ ഡാന്‍സ് പഠിപ്പിക്കാമെന്ന് പറഞ്ഞുകൊണ്ട് നാനാ പടേക്കര്‍ എല്ലാവരും നോക്കി നില്‍ക്കേ തന്നെ തനുശ്രീയെ പിടിക്കുകയും ലൈംഗികോദ്ദേശത്തോടെ ശരീരഭാഗങ്ങളില്‍ തൊടുകയും ചെയ്തു. പടേക്കര്‍ സെറ്റിലുണ്ടെങ്കില്‍ തന്റെ പ്രതിഷേധം പോലും വകവെയ്ക്കാതെ അയാളുടെ ഭാഗം ചിത്രീകരിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും പാട്ടില്‍ തന്റെ ഭാഗം വരുന്ന പുതിയവ കണ്ടെത്തുകയും ചെയ്യുമായിരുന്നു.

സംഭവത്തിന് ശേഷം താന്‍ പല തരം ഭീഷണികള്‍ നേരിട്ടു. സിനിമയിലെ അന്യായമായ സ്വാധീനത്തില്‍ പെട്ട് സമ്മര്‍ദ്ദത്തിനും നീതി നിഷേധത്തിനും തൊഴില്‍ നിഷേധത്തിനും ഇരയായി. താന്‍ നല്‍കിയ വ്യാജക്കേസാണെന്നും അത് പിന്‍ വലിക്കണമെന്നും ആവശ്യപ്പെട്ട് നാനാ പടേക്കര്‍, സിദ്ദിഖി, ആചാര്യ, മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന എന്നിവരില്‍ നിന്നും ഭീഷണി നേരിട്ടു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം താന്‍ ശരിക്കും ആഘാതത്തിലും മാനസീക സംഘര്‍ഷത്തിലൂടെയുമാണ് കടന്നു പോയത്. ജോലി പോലും ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ ബുദ്ധിമുട്ടിയതോടെ കോടികളുടെ നഷ്ടം തനിക്ക് ഉണ്ടായതായി അവര്‍ പരാതിയില്‍ പറയുന്നു.

The post നാനപടേക്കര്‍ ലൈംഗിക താല്പര്യത്തോടെ സ്പര്‍ശിച്ചു!അയാള്‍ എന്റെ ശരീരത്തില്‍ പിടിക്കുകയും ശരീരഭാഗങ്ങളില്‍ തൊടുകയും ചെയ്തു-നനുശ്രീദത്ത..!! appeared first on FUTURELINE.

No comments:

Post a Comment

Pages