‘ആത്മഹത്യാ സമരം നടത്താന്‍ പോകുന്ന ശിവസേനക്കാരോട്: ചാടുമ്പോള്‍ പമ്പ ഡാമില്‍ നിന്നും റിസര്‍വോയര്‍ ഭാഗത്തേക്ക് ചാടണം’ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

‘ആത്മഹത്യാ സമരം നടത്താന്‍ പോകുന്ന ശിവസേനക്കാരോട്: ചാടുമ്പോള്‍ പമ്പ ഡാമില്‍ നിന്നും റിസര്‍വോയര്‍ ഭാഗത്തേക്ക് ചാടണം’


https://www.hubstore.in/

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യ നടത്തുമെന്ന് പ്രഖ്യാപിച്ച ശിവസേനയെ പരിഹസിച്ച് രശ്മി ആര്‍ നായര്‍. ശിവസേനക്കാരോട് മൂന്ന് അപേക്ഷകള്‍ മുന്നോട്ടുവച്ചാണ് രശ്മി പരിഹസിച്ചിരിക്കുന്നത്.

ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ഏഴു ശിവസേനക്കാര്‍ അപ്പൊ പമ്പയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന്.

എനിക്ക് ശിവസേനക്കാരോട് മൂന്ന് അപേക്ഷകള്‍ ഉണ്ട്
1.ചാടുമ്പോള്‍ പമ്പ ഡാമില്‍ നിന്നും റിസര്‍വോയര്‍ ഭാഗത്തേക്ക് ചാടണം
2.വെറും ഏഴുപേര്‍ ചാടിയാല്‍ നാലും മൂന്നും ഏഴു പേരുള്ള സംഘടനയാണ് ശിവസേന എന്ന പരിഹാസം നിങ്ങള്‍ അംഗീകരിക്കുന്നത് പോലെ ആകും അതുകൊണ്ട് പരമാവധി പ്രവര്‍ത്തകരെ ഇതില്‍ പങ്കെടുപ്പിക്കണം.
3.ഇനി ഇവന്മാരില്‍ ഏതെങ്കിലും ഒരുത്തന്‍ ചാടാന്‍ നേരം മാപ്പ് പറഞ്ഞു കാലുമാറിയാല്‍ തള്ളിയിടാന്‍ വേറെ ഒരു സ്‌ക്വാഡ് കൂടി വേണം.

നിങ്ങളുടെ പ്രതിഷേധത്തിന് എന്റെ എല്ലാ പിന്തുണയും. അവസാനം ഹര്‍ത്താല് പ്രഖ്യാപിച്ച പോലെ മഴ പെയ്യാന്‍ സാധ്യതയുള്ളത് കൊണ്ട് ചാടുന്നില്ല എന്ന് പറയുവോടെ.- രശ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒക്ടോബര്‍ 17നും 18നും പമ്പയില്‍ ഒത്തുകൂടുമെന്നും യുവതികളെ പ്രവേശിപ്പിച്ചാല്‍ തങ്ങളുടെ വനിതാ പ്രവര്‍ത്തകര്‍ കൂട്ട ആത്മഹത്യ നടത്തുമെന്നുമായിരുന്നു ശിവസേനയുടെ ഭീഷണി.


No comments:

Post a Comment

Pages