കാറില്‍ വെച്ച് വിവസ്ത്രയാക്കി ഓറല്‍ സെക്‌സിന് ശ്രമിച്ചു; സംഗീത സംവിധായകനെതിരെ ഗായികയുടെ വെളിപ്പെടുത്തല്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 21, 2018

കാറില്‍ വെച്ച് വിവസ്ത്രയാക്കി ഓറല്‍ സെക്‌സിന് ശ്രമിച്ചു; സംഗീത സംവിധായകനെതിരെ ഗായികയുടെ വെളിപ്പെടുത്തല്‍

https://www.hubstore.in/

തൊഴിലിടങ്ങളിലും അല്ലാതെയുമായി തങ്ങള്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് സ്ത്രീകള്‍ തുറന്നു പറയുന്ന കാലമാണിത്. മലയാള സിനിമാ മേഖലയില്‍ നിന്നടക്കം നിരവധിപ്പേരാണ്, മിടു വെളിപ്പെടുത്തലുകളുകളില്‍ കുരുങ്ങിയത്.

അതിനിടെ സോണി ടിവി ഇന്ത്യന്‍ ഐഡല്‍ 10ന്റെ വിധികര്‍ത്താവിനെതിരെയും മീ ടൂ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുകയാണ് നിരവധി ഗായികമാരാണ് സംഗീത സംവിധായകനും ഗായകനുമായ അനു മാലിക്കിനെതിരെ മീ ടൂ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. തുടക്കത്തില്‍ രണ്ട് ഗായികമാരാണ് സിനിമയില്‍ പാടാന്‍ അവസരം തേടിയെത്തിയ തങ്ങളെ അനു മാലിക് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഫെയ്‌സ്ബുക്കിലൂടെ ആരോപണമുന്നയിച്ചത്.

ഒരിക്കല്‍ രാത്രിയില്‍ വീട്ടില്‍ കൊണ്ടു വിടുന്ന സമയത്ത്, രാത്രി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി അനുമാലിക്ക് തന്നെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചുവെന്നും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

സെക്യൂരിറ്റി ജീവനക്കാരന്‍ എത്തിയപ്പോഴാണ് അന്ന് താന്‍ രക്ഷപ്പെട്ടതെന്നുമാണ് ഗായികയുടെ വെളിപ്പെടുത്തല്‍. ഒരിക്കല്‍ മെഹബൂബ സ്റ്റുഡിയോയില്‍ വച്ചും മറ്റൊരിക്കല്‍ ഒരു ഗാനമേളയുടെ ഒരുക്കത്തിനിടെ മാലിക്കിന്റെ വീട്ടില്‍ വച്ചുമാണ് പീഡനശ്രമം ഉണ്ടായതെന്നാണ് മറ്റൊരു ഗായിക പരാതി ഉന്നയിച്ചിരിക്കുന്നത്.

തന്റെ ചെറുപ്പത്തില്‍ അനു തന്നെ ചുംബിക്കാന്‍ ശ്രമിച്ചതായും ചെറിയ പെണ്‍കുട്ടികള്‍ ഇയാളെ സൂക്ഷിക്കണമെന്നും ശ്വേത പണ്ഡിറ്റ് ട്വിറ്ററില്‍ കുറിച്ചു.

അനു മാലിക് തന്നെ മോശപ്പെട്ട വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നുവെന്നും ഫോണിലേയ്ക്ക് നിരന്തരം മിസ്ഡ് കോളുകള്‍ അടിക്കുകയും ചെയ്തിരുന്നുവെന്നാണ് സോന മൊഹാപാത്ര ആരോപിച്ചത്. ആരോപണങ്ങളെ തുടര്‍ന്ന് സോണി ടിവി അനു മാലിക്കിനെ ജഡ്ജ് സ്ഥാനത്തു നിന്നും നീക്കം ചെയ്തു.

No comments:

Post a Comment

Pages