ശബരിമല നടപ്പന്തല്‍ വരെ സന്ദര്‍ശിച്ച രഹന ഫാത്തിമ മതവികാരം വ്രണപ്പെടുത്തി; പോലീസ് കേസെടുത്തു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 21, 2018

ശബരിമല നടപ്പന്തല്‍ വരെ സന്ദര്‍ശിച്ച രഹന ഫാത്തിമ മതവികാരം വ്രണപ്പെടുത്തി; പോലീസ് കേസെടുത്തു

https://www.hubstore.in/

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നതിനിടെ നടപ്പന്തല്‍ വരെയെത്തിയ എറണാകുളം സ്വദേശിനി രഹന ഫാത്തിമക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം പോലീസിന്റെ കനത്ത സുരക്ഷയില്‍ ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയ്‌ക്കൊപ്പം നടപ്പന്തല്‍ വരെ രഹന എത്തിയിരുന്നു. എന്നാല്‍ അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങുകയായിരുന്നു.

No comments:

Post a Comment

Pages