അയാൾ തന്‍റെതായ ഒരു പാത വെട്ടുക്കയാണ്, ഇതിനു മുൻപുള്ളവർ നടന്ന പാതയിലൂടെ ഒന്ന് പാളി പോലും നോക്കാതെ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

അയാൾ തന്‍റെതായ ഒരു പാത വെട്ടുക്കയാണ്, ഇതിനു മുൻപുള്ളവർ നടന്ന പാതയിലൂടെ ഒന്ന് പാളി പോലും നോക്കാതെ


https://www.hubstore.in/

സംവിധായകൻ ബാല ഒരു വേദിയിൽ പറയുന്നത് കേട്ടതാണ്. നാനും റൗഡി താൻ എന്ന ചിത്രത്തിൽ വിജയ് സേതുപതി തന്‍റെ അമ്മയെ മീ മീ എന്ന് പലക്കുറി വീണ്ടും കേൾക്കാൻ തോന്നും എന്ന്. അത്രയേറെ നാച്ചുറലായി റിയലിസ്റ്റിക് ആയി ആരും സിനിമകളിൽ പെരുമാറുന്നത് കണ്ടിട്ടില്ല എന്നാണ് ബാല പറഞ്ഞത്. പൊതുവേ ഗൗരവക്കാരൻ ആയ നടിനടന്മാരുടെ പ്രകടനത്തിൽ ഒരിക്കലും തൃപ്തി വരാത്ത, അവരെ അടച്ചു കുറ്റം പറയാൻ പോലും മടി കാണിക്കാത്ത ബാല, വിജയ് സേതുപതിയെ പറ്റി അയാളുടെ അഭിനയത്തെ പറ്റി പറഞ്ഞെങ്കിൽ അത് അയാളുടെ കഴിവിന്‍റെ മെറിറ്റ് തന്നെയാണ്.

അയാളുടെ ആരാധകരല്ലാത്തവരെ കൊണ്ട് പോലും കൈയടിപികുന്ന പ്രകടനവും ഇമേജ് ബ്രേക്കർ സെലെക്ഷനുകളും അയാളുടേതായി ഉണ്ട്‌. 96 ഉം സമാനമായ ഒന്നാണ്, താൻ സ്റ്റാർ അല്ല ഒരു മികച്ച നടൻ ആണ്‌ എന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന നല്ല കലക്കൻ പ്രകടനം. സ്റ്റാർഡം എന്ന മുള്ളിന്മേൽ നില്‍ക്കാതെ പുറത്തേക്ക് വന്നു കഥാപാത്രത്തിന്‍റെ കോംപ്ലക്സിറ്റിയുടെ മെറിറ്റിനു അനുസരിച്ച് സിനിമകൾ തിരഞ്ഞെടുക്കുന്നതാണ് അയാളിൽ ഏറ്റവും കാണപ്പെടുന്നതും മറ്റുള്ളവരിൽ അധികം ഇല്ലാത്തതുമായ പോസറ്റീവ്.

സൊ കാൾഡ് സ്റ്റാറുകളും വിജയ് സേതുപതിയും തമ്മിലുള്ള പ്രധാന അന്തരം എന്തെന്നാൽ അയാൾ എന്നും ഒഴുക്കിനെതിരെ നീന്തുന്നത് തന്നെയാണ്, ഒരുപക്ഷെ അയാളുടെ ജീവിതകാലം മുഴുവൻ ഇതുപോലൊരു പ്രോസസ്സിന്‍റെ ഭാഗമായിരുന്നു ആയാൾ. കടങ്ങൾ തീർക്കാൻ ദുബായ്യിൽ പോയി അവിടെ രണ്ടു വർഷം ആയപ്പോൾ നിർത്തി നാട്ടിലേക്കു വന്നു, കല്യാണം കഴിച്ച ശേഷം ബിസ്സിനസ്സ് നോക്കി നടത്താതെ നാടകം കളരിയിൽ ചേർന്ന് അവിടന്നു സിനിമയിലെത്തി ഇങ്ങനെ അയാൾ ഇതുവരെ എത്തിയ ആ പ്രോസസ്സിന്‍റെ ഭാഗമായി ഉണ്ടായ വൈബുകൾ ആയിരികണം വിജയ് സേതുപതിയെ മറ്റു താരങ്ങളെ പോലെ സേഫ് സോൺ റോളുകളിൽ നിന്നും അകറ്റുന്നത്, കരിയറിന്‍റെ ഈ സമയത്ത് മറ്റു നടന്മാർ പത്തും ഇരുപതും പേരെ ഇടിച്ചു പറപ്പിക്കുനടത്താണ് വിജയ് സേതുപതി വിക്രം വേദ പോലുള്ള സിനിമകളിൽ കോ സ്റ്റാറിന്‍റെ തല്ല് കൊള്ളുന്നതും, 39 വയസുള്ള അയാൾ അറുപതുകാരനായി ഓറഞ്ച് മിട്ടായിയിൽ അഭിനയിക്കുന്നതും. അയാൾ തന്‍റെതായ ഒരു പാത വെട്ടുക്കുകയാണ്. ഇതിനു മുൻപുള്ളവർ നടന്ന പാതയിലൂടെ ഒന്ന് പാളി പോലും നോക്കാതെ.

വിജയ് സേതുപതിയുടെ പുകഴ്ത്തു പാട്ടാണിത് എന്ന് പറയാൻ വരട്ടെ നാളിതു വരെയുള്ള അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ നോകിയാൽ കാണാം, ഈ സൊ കാൾഡ് നായകന്മാർക്ക് കുറച്ചു ഗുണ ഗണങ്ങൾ ഉണ്ടാകുമല്ലോ നമ്മുടെ ഉള്ളിൽ എസ്റ്റാബ്ളിഷ് ആയിപോയ കുറച്ചു കാര്യങ്ങൾ അത് അയാളിൽ കാണാറേയില്ല. ആദ്യ ചിത്രം പിസയിലെ മൈക്കിളും ഇത്തരത്തിൽ പ്രോട്ടഗോണിസ്റ് ആണോ അന്ടോഗോണിസ്റ് അണോ എന്ന് പ്രേക്ഷകന് ഉറപ്പില്ലാത്ത കഥാപാത്രമാണ്.

നടുവിലെ കൊഞ്ച പക്കത്തിൽ കാണാമിലെ ഓർമ്മ പോയ നവ വരൻ പിന്നെ ഫോളോ ചെയ്ത സൂദും കാവിൽ ഒരു എക്സ്സെന്ററിക് ആയ കിഡ്നാപർ, ഇധുക്ക് താനേ ആസപ്പേട്ടേണേ ബാലകുമാരയിലെ കാമുകിയോട് അമിതമായ പ്രണയമുള്ള കാമുകൻ തുടങ്ങി ഇങ്ങു വിക്രം വേദ, 96 വരെ എത്തി നിൽകുമ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ എല്ലാം ഒരു കോംപ്ലക്സിറ്റി അല്ലെങ്കിൽ വൈകാരികമായ കോൺഫ്ലിക്റ്റുകൾ ഉണ്ടാകാറുണ്ട്. ഇതിൽ അല്പ്പമെങ്കിലും മാറ്റമുള്ളത് കാവനും, റെക്കയും, ജുങ്ങയും മാത്രമാണ്. കഥാപാത്രങ്ങളുടെ ഈ അൺസ്റ്റെബിലിറ്റി അലെങ്കിൽ ഡിമെൻഷനുകൾ, ഡിലൈമകൾ അഭിനയിച്ചു പതിപ്പിക്കുന്നവനാണ് നടൻ എന്ന് അയാൾ വിശ്വസിക്കുന്നു അല്ലാതെ നൂറു പേരെ ഇടിച്ചിടുന്നവനല്ല.

അത്തരത്തിൽ ചിന്തിക്കുമ്പോൾ വിജയ് സേതുപതിക്ക് ഫഹദിനോട് ഒരുപാട് സാദ്ര്യശങ്ങൾ ഉണ്ട്‌. അതിൽ ഏറ്റവും അടുത്തു നില്‍ക്കുന്നത് ഇത്പോലെ പ്ലൈന്‍ അല്ലാത്ത കോൺഫ്ലിക്റ്റുകൾ ഉള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കലും അവയെ നന്നായി അവതരിപ്പിക്കലുമാണ്. അതായത് മുഖത്ത് ഒരു ഭാവ വ്യതാസം പോലും ആവശ്യമില്ലാത്ത പ്ലൈൻ ആയ എന്റർടൈൻമെന്റ് അലെങ്കിൽ സ്റ്റൈലൈസിഡ് പ്രതലത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇവരും ശ്രമിക്കാറില്ല കാരണം അവ അവരെ എക്സൈറ്റ് ചെയ്യിപ്പിക്കാറേയില്ല എന്നത് തന്നെയാണ്. സാധരണ തമിഴ് ഹീറോകൾ മരം ചുറ്റി പെണ്ണിനെ പ്രേമിക്കുമ്പോളും ഒരു ഗ്രാമത്തെയോ നഗരത്തെയോ രക്ഷിക്കുമ്പോളോ വിജയ് സേതുപതി കഥാപാത്രങ്ങൾ തങ്ങളുടെ ഉള്ളിലെ മാനസിക സംഘര്‍ഷങ്ങളോട് തന്നെ പട വെട്ടുന്നവരാണ്, അതെ അവർ അത്രമേൽ സാധാരണക്കാർ ആണ്‌ ഗിമ്മിക്കുകൾ ഇല്ലാത്ത സാധാരക്കാർ. ജീവിതത്തിന്‍റെ കട്ടക്ക് പറഞ്ഞാൽ അതല്ലേ ഹീറോയിസം.

വിജയ് സേതുപതി അടുത്തിടെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതിങ്ങനെ “എനിക്ക് ഫാൻസ്‌ എന്ന് പറയുന്ന കോൺസെപ്റ്റിനോട് ഇഷ്ടം കുറവാണ്. എന്നെ അവർ സ്ക്രീനിലെ കണ്ടിട്ടുള്ളു. ജീവിതത്തിൽ ഏറെ മാറ്റങ്ങളുണ്ട്, ഞാൻ പാവമാണോ, ദേഷ്യക്കാരനാണോ, ചീത്ത സ്വഭാവം ഉണ്ടോ എന്നൊന്നും അവർക്കറിയില്ല. ഫാനിസം ഒക്കെ ആകാം പക്ഷെ ലിമിറ്റുകൾ ഉണ്ട്‌. വേറെ ഒരു സത്യം പറയട്ടെ ഈ സംഗതി ശെരിക്കും ഉപകാരമില്ലാത്ത ഒന്നാണ്”. അയാൾ ഇങ്ങനെ പറയുന്നത് അയാളെ സ്റ്റാർഡം എക്സൈറ് ചെയ്യിപ്പിക്കാത്തതു കൊണ്ടാണ് അങ്ങനെ ആയിരുനെങ്കിൽ അയാൾ ഇതിനിടെ ഒരുപാട് രക്ഷകൻ സിനിമകൾ ചെയ്തേനെ അലെങ്കിൽ നായികയോടൊപ്പം ആടി പാടി കുറെ ഫൈറ്റും കാണിക്കുന്ന സിനിമകൾ ചെയ്തു മാർക്കറ്റുണ്ടാക്കി സന്തോഷത്തോടെ ഇരുന്നേനെ. ഇവിടെ നമ്മൾ അയാളെ വാഴ്ത്താൻ വാക്കുകൾ അന്വേഷിക്കുമ്പോൾ നമ്മുക്ക് നേരെ ഒരു ചിരി സമ്മാനിച്ച്‌ വെളിച്ചത്തിൽ നിന്നു ഇരുളിലേക്ക് നടക്കാൻ തുടങ്ങുകയാകും അയാളുടെ കഥാപാത്രങ്ങളെ പോലെ….


No comments:

Post a Comment

Pages