മാലയിട്ട യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

മാലയിട്ട യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു


https://www.hubstore.in/

ശബരിമലയില്‍ പോകാന്‍ മാലയിട്ട ചേര്‍ത്തല സ്വദേശിനി അര്‍ച്ചനയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് അര്‍ച്ചനയെ പിരിച്ചുവിട്ടത്.

അതേസമയം, മലചവിട്ടാന്‍ മാലയിട്ട് വ്രതമനുഷ്ടിക്കുന്ന കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്തിനെതിരെ വധഭീഷണി ഉയരുകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ണപുരം സ്വദേശിയായ രേഷ്മ നിഷാന്തിനെതിരെ വധഭീഷണി ഉയര്‍ത്തിയ കണ്ണപുരം സ്വദേശികളായ പ്രവീന്‍, സുനീഷ്, പ്രണവ്, ഷിനോജ് ആനന്ദ് എന്നിവര്‍ക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം സന്നിധാനത്തെത്തുന്ന സ്ത്രീകള്‍ക്കെതിര കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ചേര്‍ത്തല സ്വദേശി ലിബിയെയും ആന്ധ്ര സ്വദേശിനി മാധവിയെയും കുടുംബത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതിനെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു.

ഇതിനിടെ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ സ്ത്രീകളുടെ പ്രായം ദേവസ്വം ഗാര്‍ഡുകള്‍ പരിശോധിക്കുകയുണ്ടായി. അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയ വനിതാ ഉദ്യോഗസ്ഥരുടെ പ്രായം 50 കഴിഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അവരെ പ്രവേശിപ്പിച്ചത്.

പ്രായം തെളിയിക്കുന്ന ഐഡന്റിറ്റി കാര്‍ഡുകള്‍ ആവശ്യപ്പെട്ട്, അതിലെ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് നിലയ്ക്കല്‍ നിന്നും ഇവരെ കടത്തി വിട്ടത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന, വെക്ടര്‍ ബോണ്‍ ഡിസീസ് അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നീ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുമാരാണ് സന്നിധാനത്ത് എത്തിയത്. ഇവര്‍ക്ക് 50 വയസ്സില്‍ കൂടുതല്‍ പ്രായം ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ഇവരെ നിലയ്ക്കലില്‍ നിന്ന് കടത്തി വിട്ടത്.


No comments:

Post a Comment

Pages