പക്ഷിപ്പനിയും അറ്റാക്കും ഉള്‍പ്പടെ നിരവധി രോഗങ്ങളിലൂടെ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുവഴി പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് സര്‍ക്കാര്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് കുട്ടനാട്ടിലെ താറാവു കര്‍ഷകര്‍ ആവശ്യപ്പെടുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു രൂപ പ്രീമിയം അടച്ചാല്‍ താറാവുകള്‍ ചത്താല്‍ പരിരക്ഷയെന്നോണം താറാവിന്റെ വില കര്‍ഷകര്‍ക്ക് ലഭിക്കുമായിരുന്നു.
എന്നാല്‍ വര്‍ഷങ്ങളായി കമ്ബനികള്‍ ഇന്‍ഷുറന്‍സ് പോളിസി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ഈ വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പോ സര്‍ക്കാരോ നടപടി സ്വീകരിക്കുന്നില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് സബ്‌സിഡി നിരക്കില്‍ തീറ്റയ്ക്കുള്ള അരി നല്‍കണമെന്നത്. ഇത് പ്രാവര്‍ത്തികമായിട്ടില്ല. ഗോതമ്ബോ തീറ്റപ്പനയോ ലഭ്യമല്ല. തീവില നല്‍കി അരി വാങ്ങിയാണ് കര്‍ഷകര്‍ ഇപ്പോള്‍ തീറ്റ നല്‍കുന്നത്.
താറാവുവളര്‍ത്തല്‍ കര്‍ഷകരെ സംബന്ധിച്ച് ആദായകരമല്ലാതായതോടെ നൂറു കണക്കിന് കര്‍ഷകര്‍ ഈ മേഖല വിട്ടു.ഹാച്ചറികളില്‍ നിന്ന് രണ്ട് ദിവസം പ്രായമായ കുഞ്ഞിന് 22 രൂപ ക്രമത്തില്‍ നല്‍കണം. ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുമ്ബ് തന്നെ ഇവയില്‍ കുറെ ചാകാറാണ് പതിവ്. അഞ്ച് മാസം തികയുന്നതിന് മുമ്ബ് വാക്‌സിന്‍ ഉള്‍പ്പടെ മൂന്ന് തവണ കുത്തിവെപ്പെടുക്കണം.
5000 താറാവിന് മൂന്ന് തൊഴിലാളികള്‍ വേണം. ഒരു തൊഴിലാളിക്ക് 25,000 രൂപയും ചിലവും വേതനം നല്‍കണം.മുട്ടയ്ക്കാക്കാതട്ടെ മതിയായ വിലയും ലഭിക്കില്ല. അനിവാര്യ സമയങ്ങളില്‍ വാക്‌സിന്‍ ലഭിക്കില്ല. തിരുവനന്തപുരം ജില്ലയിലെ പാലോടാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. താറാവുകള്‍ ചത്താല്‍ വിശദ പരിശോധന നടത്തണമെങ്കിലും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കണം. ഈ സ്ഥിതിക്കും മാറ്റം വരണം.
The post വര്‍ഷങ്ങളായി കമ്പനികള്‍ ഇന്‍ഷുറന്‍സ് പോളിസി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല ? കുട്ടനാട്ടിലെ താറാവു കര്‍ഷകര്‍ പ്രതിസന്ധിയില്‍ !! സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.. appeared first on FUTURELINE.
No comments:
Post a Comment