” എന്തിനു ഞാൻ നിവിന്റെ ചിത്രത്തിൽ അതിഥിയാകണം എന്നാണ് ആ സൂപ്പർ താരം ചോദിച്ചത് ” – റോഷൻ ആൻഡ്രൂസ്

കായംകുളം കൊച്ചുണ്ണിയിൽ നിവിൻ പോളിക്കൊപ്പം ചിലപ്പോൾ അതിനേക്കാൾ മുകളിൽ തിളങ്ങി നിന്നത് മോഹൻലാലിന്റെ ഇത്തിക്കര പക്കിയായിരുന്നു.എന്നാൽ എങ്ങനെ മോഹൻലാൽ ഈ ചിത്രത്തിന്റെ ഭാഗമായി എന്ന് ആർകുമാറിയില്ലായിരുന്നു. ഇപ്പോൾ അത് വെളിപ്പെടുത്തുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് .

”നിവിന്‍ പോളിയെപ്പോലുള്ള യുവനടന്‍മാര്‍ നായകനാകുന്ന ചിത്രത്തില്‍ ഗെസ്റ്റ് റോള്‍ ചെയ്യാന്‍ പല മുഖ്യധാര നടന്മാരും തയാറാകില്ല. മോഹന്‍ലാലിന് മുമ്പ് പലരെയും ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിലേയ്ക്കായി ക്ഷണിച്ചു. ആരും അതിന് തയാറായിരുന്നില്ല. ഒടുവില്‍ ആന്റണി പെരുമ്പാവൂരിനോട് ഇതിനേക്കുറിച്ച് സംസാരിച്ചു. സിനിമയിലെ സീനുകളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. മോഹന്‍ലാല്‍ സമ്മതവും നല്‍കി. മോഹന്‍ലാലിന്റെ സമ്മതം കിട്ടിയപ്പോള്‍ നിവിനും താനും സന്തോഷംകൊണ്ട് പരസ്പരം നൃത്തം ചെയ്തുവെന്നും” റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

പന്ത്രണ്ട് ദിവസമാണ് ചിത്രീകരണ സമയത്ത് കായംകുളം കൊച്ചുണ്ണി ടീമിനൊപ്പം മോഹന്‍ലാല്‍ ഉണ്ടായിരുന്നത്. ആ പന്ത്രണ്ട് ദിവസവും തങ്ങളെ സംബന്ധിച്ചിടത്തോളം ആഘോഷമായിരുന്നെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.

roshan andrews about casting of ithikkara pakki in kayamkulam kochunni
The post ” എന്തിനു ഞാൻ നിവിന്റെ ചിത്രത്തിൽ അതിഥിയാകണം എന്നാണ് ആ സൂപ്പർ താരം ചോദിച്ചത് ” – റോഷൻ ആൻഡ്രൂസ് appeared first on metromatinee.com Lifestyle Entertainment & Sports .


No comments:
Post a Comment