ശസ്ത്രക്രിയ നടക്കുന്നതിനിടെ മുറിയിലേയ്ക്ക് തെരുവുനായ ഓടി കയറി; മുറിച്ചു മാറ്റിയ രോഗിയുടെ കാലുമായി ഓടിമറഞ്ഞു! - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 27, 2018

ശസ്ത്രക്രിയ നടക്കുന്നതിനിടെ മുറിയിലേയ്ക്ക് തെരുവുനായ ഓടി കയറി; മുറിച്ചു മാറ്റിയ രോഗിയുടെ കാലുമായി ഓടിമറഞ്ഞു!

https://www.hubstore.in/

ശസ്ത്രക്രിയ്ക്കിടെ മുറിയിലേയ്ക്ക് ഓടിയകയറിയ തെരുവുനായ രോഗിയുടെ മുറിച്ചു മാറ്റിയ കാലുമായി കടന്നു കളഞ്ഞു. ആശുപത്രി ജീവനക്കാര്‍ പിന്നാലെ പാഞ്ഞെങ്കിലും നായയെ പിടുത്തം കിട്ടിയില്ല. ബക്‌സര്‍ സദര്‍ ആശുപത്രിയിലാണു ബിഹാര്‍ സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയ സംഭവം.

കടിച്ചു കൊണ്ടു പോയ കാലിന്റെ എല്ലും മാംസവും അടക്കം നായ അകത്താക്കി. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ മുറിവ് ഡോക്ടര്‍മാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് നായ മുറിയില്‍ നുഴഞ്ഞുകയറിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണു സംഭവം.

ബിഹാറിലെ മുന്‍ ആരോഗ്യമന്ത്രി കൂടിയാണ് ചൗബേ. രാംനാഥ് മിശ്ര എന്നയാളുടെ കാലാണ് നായ കൊണ്ടു പോയത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ പിടി വിട്ട് മിശ്ര ട്രാക്കില്‍ വീഴുകയായിരുന്നു. വലത്തേകാലിനു ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് കാല്‍ മുറിച്ചു നീക്കേണ്ടി വന്നത്.

No comments:

Post a Comment

Pages