പത്തനംതിട്ട: നിലയ്ക്കലിൽ സ്ത്രീകള്‍ പമ്പയിലേക്കുള്ള വാഹനങ്ങള്‍ തടയുകയും സംഘാര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഏഴോളം പേര്‍ക്കെതിരെ ഇന്നലെ പോലിസ് കേസെടുത്തിരുന്നു. ആത്മഹത്യ ഭീഷണി മുഴക്കിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട നിലയ്ക്കല്‍ സ്വദേശി രത്നമ്മയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ വിഎച്ച്പി ബിജെപിക്കാര്‍ കോളനിയിലെത്തി കൂട്ടിക്കൊണ്ടുപോയതാണ് ഞങ്ങളെ എന്നും കേസ് വന്നപ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണവുമായി ആദിവാസികൾ രംഗത്ത്.

അറസ്റ്റ് ചെയ്തിരിക്കുന്നതും കേസ് എടുത്തിരിക്കുന്നതും കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ അവിടെയെത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെയാണെന്ന് മലംപണ്ടാരം വിഭാഗം സംഘടനയുടെ സെക്രട്ടറി സതീഷ് പറഞ്ഞു. “വിഎച്ച്പിയും ബിജെപി പ്രവര്‍ത്തകരും ഞങ്ങടെ കോളനിയില്‍ എത്തി കൂട്ടിക്കൊണ്ടുപോയതാണ് ഈ സ്ത്രീകളെ… ഇപ്പം കേസ് വന്നപ്പോള്‍ ആരും ഇല്ലെന്നും. ആദിവാസികളെ വച്ച് മുതലെടുക്കാന്‍ സമ്മതിക്കില്ല”, സതീഷ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ അട്ടത്തോടിലെ ഊരുകളില്‍ വിഎച്ച്പി ബിജെപി പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് പലരും ശബരിമലയിലെ വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും അറിയുന്നത്. ആദിവാസി ഊരുകളിലെ സ്ത്രീകളെ ഇവർ സമരത്തിന്റെ മുന്‍നിരയില്‍ എത്തിച്ച് മുതലെടുപ്പ് നടത്തുകയാണ് ആർഎസ്എസ്-ബിജെപി അടക്കമുള്ള സംഘടനകള്‍ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വഴിതടയൽ സമരത്തിനും ആത്മഹത്യാ ഭീഷണികൾക്കും മുൻപന്തിയിലുണ്ടായിരുന്നത് ആദിവാസി സമൂഹത്തിൽ പെട്ട നിരക്ഷരരായ സ്ത്രീകളായിരുന്നു. സമര നായകൻമാരായ രാഹുൽ ഈശ്വര് അടക്കമുള്ള സർവർണരുടെ വീടുകളിലെ ഒരു സ്ത്രീയെ പോലും ഇന്നലെ സമരത്തിന് കണ്ടിരുന്നില്ല. ആദിവാസികളെ ഇവർ രാഷ്ട്രീയ നേട്ടത്തിനായ് ഉപയോഗിച്ച് ബലിയാടുകളാക്കിയെന്ന ആരോപണവുമായി നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.
The post വിഎച്ച്പി ബിജെപിക്കാര്‍ കോളനിയിലെത്തി കൂട്ടിക്കൊണ്ടുപോയതാണ് ഞങ്ങളെ; കേസ് വന്നപ്പോള്‍ ആരുമില്ല; ആർഎസ്എസിനും ബിജെപിക്കും എതിരെ അറസ്റ്റ് ചെയ്യപ്പെട്ടവർ രംഗത്ത് appeared first on News truth.


No comments:
Post a Comment