വിശ്വാസ്യതയാര്‍ന്ന പോലീസ് സേന ഒമാനിലേത്; ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ട് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 18, 2018

വിശ്വാസ്യതയാര്‍ന്ന പോലീസ് സേന ഒമാനിലേത്; ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ട്

OMAN HOME DEPARTMENT

മസ്‌കറ്റ്: പൊലീസ് സേനയുടെ വിശ്വാസ്യതയില്‍ അറബ്ലോകത്ത് ഒമാനാണ് ഒന്നാം സ്ഥാനക്കാര്‍.കഴിഞ്ഞ വര്‍ഷം 61ാം സ്ഥാനത്തായിരുന്ന ഒമാന്‍ ഈ വര്‍ഷത്തെ ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടില്‍ 47ാം സ്ഥാനത്തെത്തിയിരിക്കുന്നു. രാഷ്ട്രീയ ഭദ്രത, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളില്‍ ആഗോളതലത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒമാന്‍ ഇടം പിടിച്ചിട്ടുണ്ട്. ഭീകരവാദ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സുരക്ഷിതമായ രാജ്യമാണ് ഒമാനെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭീകരവാദ സൂചികയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനമാണ് ഒമാനുള്ളത്.

സംഘടിത കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള രാഷ്ട്രമാണ് ഒമാന്‍. അറബ്ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ നാലാം സ്ഥാനവുമുണ്ട്. റോഡുകളുടെ നിലവാരത്തില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ എട്ടാം സ്ഥാനവുമുണ്ട്. സിംഗപ്പൂരാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ വിഭാഗത്തില്‍ അറബ് മേഖലയില്‍ ഒമാനാണ് ഒന്നാമത്. വ്യക്തിഗത അവകാശങ്ങളും സ്വാതന്ത്ര്യവും നീതിന്യായ വ്യവസ്ഥ ഉറപ്പുനല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 12 വിഭാഗങ്ങളിലായി രാജ്യങ്ങളുടെ ഉല്‍പാദനക്ഷമത അളക്കുന്ന റിപ്പോര്‍ട്ടാണ് ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ട്. 140 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

The post വിശ്വാസ്യതയാര്‍ന്ന പോലീസ് സേന ഒമാനിലേത്; ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ട് appeared first on East Coast Daily Malayalam.



No comments:

Post a Comment

Pages