“ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി” – നടൻ സിദ്ദിഖിന്റെ മൊഴി പുറത്ത് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

“ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി” – നടൻ സിദ്ദിഖിന്റെ മൊഴി പുറത്ത്

“ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി” – നടൻ സിദ്ദിഖിന്റെ മൊഴി പുറത്ത്

നടൻ സിദ്ദിഖിന്റെ പരസ്പര വിരുദ്ധമായ പരാമർശങ്ങൾ വിവാദം സൃഷ്ടിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ദിഖ് പോലീസിന് നൽകിയ മൊഴി പുറത്തെത്തിയതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന ആരോപണം സ്ഥിരീകരിച്ച നടൻ സിദ്ദിഖ് നടി തന്നോടു ഇത് പറഞ്ഞിട്ടുണ്ടെന്നും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

ദിലീപിനോടു താൻ ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അതു വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ടെന്നുമായിരുന്നു മറുപടി. അതേസമയം, തിങ്കളാഴ്ചത്തെ വാർത്താസമ്മേളനത്തിൽ അടക്കം സിദ്ദിഖ് പറഞ്ഞ കാര്യങ്ങൾക്കു വിരുദ്ധമാണ് ഈ മൊഴി.

നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയോ എന്ന ചോദ്യത്തിന് ഏതു സംവിധായകനാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം. അങ്ങനൊരു സംവിധായകന്റെ പേരോ വിവരങ്ങളോ പറഞ്ഞാൽ അക്കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.മനോരമ ന്യുസാണ് മൊഴി റിപ്പോർട്ട് ചെയ്തിരികുന്നത് .

siddiques statement against dileep

The post “ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി” – നടൻ സിദ്ദിഖിന്റെ മൊഴി പുറത്ത് appeared first on metromatinee.com Lifestyle Entertainment & Sports .



https://www.hubstore.in/

No comments:

Post a Comment

Pages