പ്രളയക്കെടുതി : ക്ഷീര മേഖലയ്ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 13, 2018

പ്രളയക്കെടുതി : ക്ഷീര മേഖലയ്ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍..

https://www.hubstore.in/

കേരളം ഇത് വരെ കണ്ടതില്‍ വച്ചേറ്റവും വലിയ പ്രളയത്തില്‍ ലക്ഷക്കണക്കിന് വളര്‍ത്ത് മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. എന്നാല്‍ പ്രളയം തകര്‍ത്ത ക്ഷീര വികസനമേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി ഇരുപത്തി രണ്ട് കോടിയുടെ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്‍ പ്രകാരം പശു വളര്‍ത്തലിന് സബ്സിഡി നിരക്കില്‍ ധനസഹായം നല്‍കും. പ്രളയം ബാധിച്ച അന്‍പത് ബ്‌ളോക്കുകളില്‍ പദ്ധതി നടപ്പിലാക്കും.

ക്ഷീര കര്‍ഷകര്‍ക്കായി പശു ഒന്നിന് 33,000 രൂപ നിരക്കില്‍ ധനസഹായം നല്‍കും.
1200 ക്ഷീര കര്‍ഷകര്‍ക്ക് ഒരു പശുവിനെയും, 900 പേര്‍ക്ക് രണ്ടു പശുവിനെയും വാങ്ങുവാനുള്ള സഹായം നല്‍കുന്നതാണ് ഈ പദ്ധതി. 1,500 ക്ഷീര കര്‍ഷകര്‍ക്ക് പശു വളര്‍ത്തലിനുള്ള ആവശ്യാധിഷ്ഠിത സഹായം എന്ന നിലയ്ക്ക് 50,000 രൂപ വരെ സഹായം നല്‍കും.പ്രളയത്തില്‍ കാലിത്തൊഴുത്ത് തകര്‍ന്നവര്‍ക്കും ധനസഹായം നല്‍കും. 50,000 രൂപ വരെയാണ് കാലിത്തൊഴുത്ത് പുനര്‍നിര്‍മ്മിക്കുവാനായി നല്‍കുന്നത്.

The post പ്രളയക്കെടുതി : ക്ഷീര മേഖലയ്ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍.. appeared first on FUTURELINE.

No comments:

Post a Comment

Pages