‘എട്ടു വര്‍ഷം സിനിമയില്‍ അഭിനയിച്ചു’ ; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ സംവൃത സുനിലിന് പറയാനുള്ളത് ഇതാണ്… - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, September 29, 2018

‘എട്ടു വര്‍ഷം സിനിമയില്‍ അഭിനയിച്ചു’ ; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ സംവൃത സുനിലിന് പറയാനുള്ളത് ഇതാണ്…

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌ ‘കാസ്റ്റിംഗ് കൗച്ച്‌.’ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുന്ന കാസ്റ്റിംഗ് കൗച്ച്‌ എന്ന വികലമായ സംഭവത്തെക്കുറിച്ച്‌ പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്.

എട്ടു വര്‍ഷം സിനിമയില്‍ അഭിനയിച്ചിട്ടും തനിക്ക് ഒരിക്കല്‍പ്പോലും അങ്ങനെയൊരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് നടി സംവൃത സുനില്‍.

‘എട്ടു വര്‍ഷം ഞാന്‍ സിനിമയില്‍ അഭിനയിച്ചു. ഒരിക്കല്‍പ്പോലും ‘കാസ്റ്റിംഗ് കൗച്ച്‌’ പോലെയുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. യുഎസില്‍ ആയിരിക്കുമ്ബോഴും പല വഴിയില്‍ നിന്നും ഇവിടുത്തെ പ്രശ്നങ്ങളും, കേസും വഴക്കും പുതിയ സംഘടനകളെക്കുറിച്ചും എല്ലാം അറിയുന്നുണ്ട്.

അതെക്കുറിച്ച്‌ എനിക്ക് വ്യക്തമായ ധാരണകളും അഭിപ്രായങ്ങളുമുണ്ട്. പക്ഷെ തുറന്നു സംസാരിക്കാന്‍ പറ്റിയ സമയമാണ് ഇതെന്ന് ഇപ്പോള്‍ തോന്നുന്നില്ല’, ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംവൃത സുനില്‍ വ്യക്തമാക്കി. 

The post ‘എട്ടു വര്‍ഷം സിനിമയില്‍ അഭിനയിച്ചു’ ; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ സംവൃത സുനിലിന് പറയാനുള്ളത് ഇതാണ്… appeared first on FUTURELINE.



No comments:

Post a Comment

Pages