ന്യൂയോര്‍ക്ക് പൊലീസിനെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 24, 2018

ന്യൂയോര്‍ക്ക് പൊലീസിനെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്

https://www.hubstore.in/

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പൊലീസ് ഫെയ്‌സ്ബുക്ക് പേജ് എന്ന നേട്ടം കൈവരിച്ച് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ലോക നെറുകയിലേക്ക്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിനെ മറികടന്നാണ് കേരള പൊലീസിന്റെ പേജ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.ന്യൂയോര്‍ക്ക് പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് 783 ലക്ഷം ലൈക്കുകളാണ് ഉള്ളത്. എന്നാല്‍ കേരള പൊലീസിന്റെ പേജ് ലൈക്ക് ചെയ്തവരുടെ എണ്ണം 816 ലക്ഷമായിരിക്കുകയാണ്.

പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും കൂടെ നിന്നവരെ ഈ ഘട്ടത്തില്‍ നന്ദിയോടെ സ്മരിക്കുന്നതായി കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍ സഹായകരമായ ഏവരുടെയും പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുതായും പറഞ്ഞു.

No comments:

Post a Comment

Pages