കോഹിന്നൂര്‍ രത്നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ല?  ഇന്ത്യ അടിയറ വച്ചതാണെന്ന് വിവരാവകാശം!.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

കോഹിന്നൂര്‍ രത്നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ല?  ഇന്ത്യ അടിയറ വച്ചതാണെന്ന് വിവരാവകാശം!..

https://www.hubstore.in/

കോഹിന്നൂര്‍ രത്നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്നും അത് ഇഷ്ടാനുസരണം ഇന്ത്യ അടിയറ വച്ചതാണെന്നും കേന്ദ്ര പുരാവസ്തു വകുപ്പ് (എ.എസ്.ഐ)​. വിവരാവകാശ പ്രവര്‍ത്തകനായ രോഹിത് സഭര്‍വാള്‍ വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് പുരാവസ്തു വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

ബ്രിട്ടനില്‍ സൂക്ഷിച്ചിരിക്കുന്ന കോഹിന്നൂര്‍ രത്നം തിരിച്ചു കൊണ്ടു വരാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ  നിലപാടിന് കടകവിരുദ്ധമാണ് എ.എസ്.ഐയുടെ നിലപാട്.1849ല്‍ ഡല്‍ഹൗസി പ്രഭുവും പഞ്ചാബിലെ രാജാവായിരുന്ന ദുലീപ് സിംഗും ഒപ്പുവച്ച ലാഹോര്‍ ഉടന്പടി പ്രകാരം കോഹിന്നൂര്‍ രത്നം ലാഹോര്‍ മഹാരാജാവ് ഇംഗ്ളണ്ടിലെ രാജ്ഞിക്ക് മുന്നില്‍ അടിയറവയ്ക്കുകയായിരുന്നു.

കോഹിന്നൂര്‍ രത്നം ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതല്ലെന്നും സിഖ് ഭരണാധികാരിയായ രഞ്ജിത് സിംഗിന്റെ പിന്‍മുറക്കാര്‍ സമ്മാനമായി ഈസ്റ്റിന്ത്യാ കമ്ബനിക്ക് നല്‍കിയതാണെന്നും അതിനാല്‍ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും നേരത്തെ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

The post കോഹിന്നൂര്‍ രത്നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ല?  ഇന്ത്യ അടിയറ വച്ചതാണെന്ന് വിവരാവകാശം!.. appeared first on FUTURELINE.

No comments:

Post a Comment

Pages