തിരുവനന്തപുരം: റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. പൂജ, ദസറ തിരക്ക് പ്രമാണിച്ചാണ് ട്രെയിൻ അനുവദിച്ചത്. 82646 നാഗര്‍കോവില്‍ താംബരം സുവിധ എക്‌സ്പ്രസ് 21ന് വൈകിട്ട് 5.5ന് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടും. 06063 താംബരം നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ 22ന് പകല്‍ 11.30ന് താംബരത്തു നിന്ന് പുറപ്പെടും.

82637 ചെന്നൈ സെന്‍ട്രല്‍ എറണാകുളം ജംഗ്ഷന്‍ സുവിധ 17ന് രാത്രി 8.40ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. 82638 എറണാകുളം ജംഗ്ഷന്‍ചെന്നൈ സെന്‍ട്രല്‍ സുവിധ രാത്രി ഏഴിന് എറണാകുളത്തു നിന്ന് പുറപ്പെടും. 82639 ചെന്നൈ സെന്‍ട്രല്‍എറണാകുളം സെന്‍ട്രല്‍ സുവിധ നവംബര്‍ രണ്ടിന് രാത്രി 8.40ന്‌ചെന്നൈയില്‍ നിന്ന് പുറപ്പെടും. 82640 മടക്ക ട്രെയിന്‍ നവംബര്‍ ഏഴിന് രാത്രി 7.30ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടും.
The post പൂജ, ദസറ ആഘോഷം: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ appeared first on News truth.


No comments:
Post a Comment