ദുബായ്: പ്രിയപ്പെട്ടവരെ നാട്ടിൽ നിന്ന് ദുബായ് കാണിക്കാൻ കൊണ്ടുവരണം എന്നാഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം. വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് (ദുബായ് ടൂറിസം) സമൂഹ മാധ്യമങ്ങളിലൂടെ ഒരുക്കുന്ന #MyDubai എന്ന പരിപാടിയിൽ വിജയികളാകുന്നവർക്കാണ് കുടുംബാംഗങ്ങളേയോ സുഹൃത്തുക്കളെയോ ദുബായിലേയ്ക്ക് കൊണ്ടുവരാൻ കഴിയുന്നത്. എമിറേറ്റ്സ് വിമാനത്തിൽ രണ്ട് പേർക്ക് റിട്ടേൺ ടിക്കറ്റാണ് സമ്മാനം ലഭിക്കുന്നത്.
പങ്കെടുക്കാൻ വേണ്ടി MyDubai എന്ന ഫേസ്ബുക്ക് പേജിൽ എൻട്രി സമർപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ തങ്ങളുടെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ #MyDubai അല്ലെങ്കിൽ #MyInvite ഉപയോഗിച്ച് അപ്ലോഡ് ചെയ്യാം. 15 ആഴ്ചകളിൽ നീണ്ടുനിൽക്കുന്ന മത്സരത്തിൽ ഒാരോ ആഴ്ചയും രണ്ടു വിജയികളെ വീതമാണ് തിരഞ്ഞെടുക്കുന്നത്. ഇൗ മാസം 15ന് ആരംഭിച്ച മത്സരം 2019 ജനുവരി 31നാണു അവസാനിക്കുന്നത്.
The post പ്രിയപ്പെട്ടവരെ ദുബായ് കാണിക്കാനാഗ്രഹിക്കുന്നുണ്ടോ? ഇതാ ഒരു സുവർണ്ണാവസരം appeared first on East Coast Daily Malayalam.


No comments:
Post a Comment