മലകയറും മുമ്പ് രഹന ഫാത്തിമ കൃത്യമായ ഗൂഢാലോചന നടത്തി..! രഹസ്യ ഡേറ്റിംഗ് പാര്‍ട്ടി, മദ്യം, മാംസം, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം; ആക്ടിവിസ്റ്റിന്റെ കള്ളത്തരം പൊളിച്ച് വീഡിയോ പുറത്ത് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 22, 2018

മലകയറും മുമ്പ് രഹന ഫാത്തിമ കൃത്യമായ ഗൂഢാലോചന നടത്തി..! രഹസ്യ ഡേറ്റിംഗ് പാര്‍ട്ടി, മദ്യം, മാംസം, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം; ആക്ടിവിസ്റ്റിന്റെ കള്ളത്തരം പൊളിച്ച് വീഡിയോ പുറത്ത്

https://www.hubstore.in/

ശബരിമലയില്‍ പ്രവേശിക്കാന്‍ രഹന എത്തിയത് കൃത്യമായ ഗൂഢാലോചനയോടെ. രഹ്നയുടെ കളികള്‍ വെളിച്ചത്തെത്തിക്കുന്ന വീഡിയോ പുറത്ത്. മോഡലും ആക്ടിവിസ്റ്റ് കൂടിയായ രഹന ഫാത്തിമ മലകയറാന്‍ എത്തിയതില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. എന്നാല്‍ ആക്ടിവിസ്റ്റായല്ല ഭക്തയായാണ് മല ചവിട്ടാന്‍ എത്തുന്നതെന്നായിരുന്നു രഹ്നയുടെ വാദം.

അതേസമയം രഹ്ന പറയുന്നത് പച്ചകള്ളമാണെന്ന് തെളിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. വാഗമണ്ണില്‍ മൂന്നു ദിവസം നീണ്ടു നിന്ന രഹസ്യ ഡേറ്റിംഗ് പാര്‍ട്ടിയില്‍ മദ്യവും ലഹരിയും മാംസവും അടക്കം ഉപയോഗിച്ച്, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്ത ശേഷമാണ് രഹന ഫാത്തിമ കഴിഞ്ഞ 19 ന് മലകയറാന്‍ സന്നിധാനത്ത് എത്തിയത്.

വാഗമണ്ണില്‍ നടന്ന പാര്‍ട്ടിയിലാണ് രഹന മലയ്ക്ക് പോകുന്ന തീയതി സംബന്ധിച്ച് ധാരണയായത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറുമെന്ന് പ്രഖ്യാപിച്ച രഹനയ്‌ക്കൊപ്പം മലകയറ്റത്തിനു തയ്യാറായ നൂറിലേറെ ആക്ടിവിസ്റ്റുകളായ യുവതികളും ഇവിടെയുണ്ടായിരുന്നു. ഇവരെല്ലാം ആദ്യ ദിനം തന്നെ സന്നിധാനത്തേയ്ക്ക് പോകാന്‍ തയ്യാറെടുത്തിരുന്നെങ്കിലും, രഹ്ന പോയി എത്തിയ ശേഷമുണ്ടാകുന്ന പ്രത്യാഘാതം അറിഞ്ഞശേഷം മതി ബാക്കിയുള്ള നടപടികളെന്നായിരുന്നു തീരുമാനം.

ആക്ടിവിസ്റ്റുകളുടെ സീക്രട്ട് ഗ്രൂപ്പായ ഡേറ്റിംഗ് എ കളര്‍ഫുള്‍ ഡിലൈറ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ 13 മുതല്‍ 16 വരെ വാഗമണ്ണിലെ രഹസ്യ സങ്കേതത്തില്‍ ഡേറ്റിംഗ് കൂട്ടായ്മ സംഘടിപ്പിച്ചത്. വനിതാ ആക്ടിവിസ്റ്റുകളും യുവാക്കളും അടങ്ങുന്ന അഞ്ഞൂറിലേറെ ആളുകളാണ് രഹസ്യ ഗ്രൂപ്പില്‍ ഉള്ളത്. ഈ ഗ്രൂപ്പില്‍ ആക്ടിവിസ്റ്റുകള്‍ക്കും, ഇത്തരം കൂട്ടായ്മയില്‍ അംഗമായവര്‍ക്കും മാത്രമാണ് പ്രവേശനം.

ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും രഹസ്യമായായിരിക്കും. അതുകൊണ്ടു തന്നെ ഇത്തരം ഗ്രൂപ്പുകളുടെ കൂട്ടായ്മകള്‍ പലപ്പോഴും ഒഴിഞ്ഞ കേന്ദ്രങ്ങളിലും പോലീസിന്റെ ശ്രദ്ധ എത്താത്ത സ്ഥലങ്ങളിലുമായിരിക്കും. എല്ലാ മാസവും മദ്യവും മറ്റ് എല്ലാ വിധ രഹസ്യ ഇടപാടുകളും ഈ ഗ്രൂപ്പുകളുടെ പാര്‍ട്ടികളിലും ഉണ്ടാകും. ഇത്തരം ഒരു പാര്‍ട്ടിയാണ് കഴിഞ്ഞ 13 മുതല്‍ വാഗമണ്ണിലെ രഹസ്യ കേന്ദ്രത്തില്‍ നടന്നിരുന്നത്. വാഗമണ്ണിലെ ഒരു ടൂറിസ്റ്റ് ഇടപാടുകാരനും, ഇടനിലക്കാരനുമാണ് ഇത്തരത്തില്‍ വാഗമണ്ണില്‍ നടത്തിയ രഹസ്യ ഡേറ്റിംഗ് പാര്‍ട്ടിയുടെ മധ്യസ്ഥനായി പ്രവര്‍ത്തിച്ചത്.

No comments:

Post a Comment

Pages