പീഡനാരോപണം: നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പൊലീസിൽ പരാതി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

പീഡനാരോപണം: നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പൊലീസിൽ പരാതി


https://www.hubstore.in/

ഒന്നരവര്‍ഷം മുന്‍പ് ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷനേടുന്നതിനായി പതിനേഴുകാരി തന്റെ വാതിലില്‍ വന്ന് മുട്ടിയെന്ന ഡബ്ല്യൂസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസിന് മുന്നിലാണ് പരാതി ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്. ‌അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്. ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരിയുടെ ദുരനുഭവം രേവതി വെളിപ്പെടുത്തിയത്.

 

ഒന്നരവര്‍ഷം മുന്‍പ് ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷനേടുന്നതിനായി പതിനേഴുകാരി തന്റെ വാതിലില്‍ വന്ന് മുട്ടിയെന്നായിരുന്നു രേവതിയുടെ വെളിപ്പെടുത്തൽ. നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും രേവതി പറഞ്ഞു.

 

 


No comments:

Post a Comment

Pages