പൂജാരി പൂജിച്ചു തന്ന മാലിയിട്ട് വ്രതംനോറ്റ് തന്നെ മലക്കുപോകും; സര്‍ക്കാറില്‍ പ്രതീക്ഷയുണ്ടെന്നും ;സൂര്യാ ദേവാര്‍ച്ചന - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

പൂജാരി പൂജിച്ചു തന്ന മാലിയിട്ട് വ്രതംനോറ്റ് തന്നെ മലക്കുപോകും; സര്‍ക്കാറില്‍ പ്രതീക്ഷയുണ്ടെന്നും ;സൂര്യാ ദേവാര്‍ച്ചന


https://www.hubstore.in/

സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് കോഴിക്കോട് സ്വദേശിയായ യുവതി. പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റു തന്നെ മലക്കു പോകാന്‍ തീരുമാനിച്ചകാര്യം അറിയിച്ച് സുര്യാ ദേവാര്‍ച്ചനയെന്ന പെണ്‍കുട്ടിയാണ് ഫേസ്ബുക്കിലൂടെ മുന്നോട്ടുവന്നിരിക്കുന്നത്. സര്‍ക്കാറിലാണ് തന്റെ പ്രതീക്ഷയെന്നും വേണ്ട സുരക്ഷ കിട്ടുമെന്നും ശബരിമലയില്‍ ചെന്ന് അയ്യപ്പദര്‍ശനം സാധ്യമാകുമെന്നുമാണ് കരുതുന്നതെന്നും സൂര്യ പറയുന്നു.

 

Facebook Post

നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്രതം നോറ്റ് ശബരിമലയില്‍ പോകാന്‍ തയ്യാറായി വരുന്ന സ്ത്രീകള്‍ക്ക് ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. മാലയിട്ടവര്‍ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഭയന്നു നില്‍ക്കുന്നു. മാലയിടാന്‍ കാത്തു നില്‍ക്കുന്നവര്‍ രേഷ് മേച്ചിക്ക് Reshma Nishanth നേരിട്ട ദുരനുഭവത്തെ ഭയത്തോടു നോക്കിക്കാണുന്നു. നിലവില്‍ മാലയിടാന്‍ തയ്യാറായ സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും വിലക്കേര്‍പ്പെടുന്നു.

എന്റെ ചെറുപ്പത്തില്‍ അച്ഛനോടൊപ്പം ഞാന്‍ മലയ്ക്കു പോയിട്ടുള്ളതാണ്.
ശരിക്കും തത്വമസി എന്ന ഐതിഹ്യത്തിലും ഞാന്‍ വിശ്വക്കുന്നു. അയ്യപ്പന്‍ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല. കാരണം അതെ അയ്യപ്പന്റെ ചുറ്റുവട്ടത്തില്‍ തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നത്. തന്റെ വളര്‍ത്തമ്മയുടെ അസുഖം മാറാന്‍ പുലിപ്പാലുതേടിപ്പോയ അയ്യപ്പനെ സ്ത്രീ സാന്നിധ്യം ഇഷ്ടമല്ലെന്നത് എങ്ങനെയാണ് പ്രസ്താവിക്കാന്‍ കഴിയുക?

സുപ്രീംകോടതി വിധിയുടെ ഉത്തരവിനെ സ്വീകരിച്ചുകൊണ്ട് ഇന്ന് രാവിലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ പോയി.
പ്രാര്‍ത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്കു പോകാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റിലാണ് പ്രതീക്ഷ. വേണ്ട സുരക്ഷ കിട്ടുമെന്നും ശബരിമലയില്‍ ചെന്ന് അയ്യപ്പദര്‍ശനം സാധ്യമാകുമെന്നും കരുതുന്നു.


No comments:

Post a Comment

Pages