ഇന്ത്യൻ ക്രിക്കറ്റ് താരമാകാനൊരുങ്ങി ദുൽഖർ !! നെറ്റ്സിൽ കഠിന പരിശീലനം; ചിത്രങ്ങൾ കാണാം…. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

ഇന്ത്യൻ ക്രിക്കറ്റ് താരമാകാനൊരുങ്ങി ദുൽഖർ !! നെറ്റ്സിൽ കഠിന പരിശീലനം; ചിത്രങ്ങൾ കാണാം….

ഇന്ത്യൻ ക്രിക്കറ്റ് താരമാകാനൊരുങ്ങി ദുൽഖർ !! നെറ്റ്സിൽ കഠിന പരിശീലനം; ചിത്രങ്ങൾ കാണാം….

മമ്മൂട്ടിയുടെ മകനെന്ന ലേബലിലാണ് വന്നതെങ്കിലും മലയാള സിനിമ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവു കൊണ്ടും ദുൽഖർ നേടിയ ആരാധകരുടെ എണ്ണം ചെറുതല്ല. മലയാളത്തിൽ നിന്ന് ഏറ്റവും വേഗം ബോളിവുഡിൽ ചുവടുവച്ച പുതുതലമുറ അഭിനേതാക്കളിലും ദുൽഖർ തന്നെയാണ് മുൻപന്തിയിൽ.

മലയാളത്തിന് പുറത്തും സിനിമയുടെ വലിയ ലോകത്തിലേക്ക് ചുവടുവച്ചാണ് താരത്തിന്റെ മുന്നേറ്റം. കർവാന് പിന്നാലെ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടർ. ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരമായാണ് ദുൽഖർ അഭിനയിക്കുന്നത്.

തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്ന് ബോളിവുഡിന്റെ കുറേക്കൂടി വിശാലമായ ലോകത്ത് പിടിച്ച് നിൽക്കാൻ ചില്ലറക്കളിയൊന്നും പോരാ. അതിനാൽ തന്നെയാണ് ക്രിക്കറ്റ് താരമാകാനുളള കഠിനപ്രയത്നം താരം നടത്തുന്നതും. ടീം ഇന്ത്യയുടെ ക്യാപ്റ്റനാകാൻ വേണ്ടി കഴിഞ്ഞ നാല് ദിവസമായി താരം കഠിനാധ്വാനത്തിലാണെന്ന് ഫെയ്‌സ്ബുക്കിൽ ചിത്രങ്ങൾ പങ്കുവച്ച് സജി സുരേന്ദ്രൻ പറയുന്നു.

മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകുന്നത്. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്സിലായിരുന്നു താരത്തിന് കഠിന പരിശീലനം നൽകിയത്.

Dulquer to act as Indian cricket player

The post ഇന്ത്യൻ ക്രിക്കറ്റ് താരമാകാനൊരുങ്ങി ദുൽഖർ !! നെറ്റ്സിൽ കഠിന പരിശീലനം; ചിത്രങ്ങൾ കാണാം…. appeared first on metromatinee.com Lifestyle Entertainment & Sports .



https://www.hubstore.in/

No comments:

Post a Comment

Pages