ശബരിമലയിൽ സ്ത്രീ പതിനെട്ടാംപടി ചവിട്ടിയോ? ചാനലുകൾ പുരത്തുവിട്ട അയ്യപ്പഭക്തയുടെ വീഡിയോയിലെ സ്ത്രീ സാന്നിധ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വെെറൽ ആയിരിക്കുകയാണ്. ഇരുമുടിയുമേന്തി സന്നിധാനത്ത് എത്തിയ സ്ത്രീയുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഇപ്പോൾ മലയാളം സൈബർലോകത്ത് പ്രചരിക്കുന്നത്. നാൽപ്പതിനോട് അടുത്ത് പ്രായം തോന്നിപ്പിക്കുന്ന ഈ സ്ത്രീ ആരാണെന്ന് വ്യക്തമല്ല.
യുവതി ശബരിമലയിൽ പ്രവേശിച്ചു എന്നു കോടതി വിധി നടപ്പാക്കപ്പെട്ടുവെന്നുമാണ് പ്രചരണം. പതിനെട്ടാം പടി കയറുന്ന സ്ത്രീയുടെ വീഡിയോ ദൃശ്യങ്ങൾ ചാനലുകൾ എയർ ചെയ്തിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ യുവതിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ മിക്ക ചാനലുകളും ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. അതേസമയം ഒരു സ്ത്രീയെ കണ്ടുകൊണ്ട് അവരുടെ പ്രായം തീരുമാനിക്കാൻ ആകില്ലെന്നാണ് മറുവിഭാഗം ഫേസ്ബുക്കിലൂടെ അഭിപ്രയപ്പെടുന്നത്.
സ്ത്രീകൾ സന്നിധാനത് പ്രവേശിച്ചതായി വിവരം..
Posted by Ram Kumar on Wednesday, October 17, 2018
The post ശബരിമല സന്നിധാനത്ത് യുവതി എത്തിയതായി റിപ്പോർട്ട്; വാർത്താ ചാനലുകളുടെ ക്യാമറയിൽ പതിഞ്ഞ അയ്യപ്പഭക്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ appeared first on News truth.


No comments:
Post a Comment