നിലയ്ക്കൽ: രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സന്നിധാനത്തിന് സമീപത്ത് നിന്ന് പമ്പാ പൊലീസാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധവുമായി എത്തിയ അയ്യപ്പധര്‍മ്മസേന പ്രവര്‍ത്തരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്ന പ്രതിഷേധക്കാരെ പത്തനംതിട്ട സ്റ്റേഷനിലെത്തിച്ചു.
രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഹര്‍ജിയില്‍ ആവശ്യമായ വിവരങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജിയില്‍ ഇടപെടില്ലെന്നറിയിച്ചത്. തനിക്കെതിരെ കേസെടുത്ത പോലീസ് നടപടി ചോദ്യം ചെയ്താണ് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്
ശബരിമല വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് കേസെടുത്തിരുന്നു.
വിവിധ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വിശ്വാസികളെ ഭിന്നിപ്പിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുകയും പ്രകോപനപരമായ പ്രസ്താവന നടത്തി മതവിദ്വേഷം വളര്‍ത്തുകയും ചെയ്തുവെന്നാരോപിച്ച് അമ്പലപ്പുഴ സ്വദേശിയാണ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നത്
The post രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി appeared first on News truth.


No comments:
Post a Comment