ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ക്വാളിഫയറില്‍ സ്വാസിലാന്‍ഡിനെതിരായ മത്സരത്തില്‍ കോര്‍ണര്‍ കിക്ക് ഗോളാക്കി സലാഹ്. ഈജിപ്ത് 4-1ന് ജയിച്ച മത്സരത്തില്‍ നാല്‍പ്പത്തി നാലാം മിനുട്ടിലാണ് സലാഹ് ഗോള്‍ നേടിയത്.
ലിവര്‍പൂളിന്റെ കഴിഞ്ഞ നാലു മത്സരങ്ങളില്‍ സലാഹിന് ഗോളടിക്കാന്‍ സാധിച്ചിരുന്നില്ല. 11 കളികളില്‍ 3 ഗോളുകള്‍ മാത്രമാണ് സലാഹടിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് മനോഹരമായൊരു ഗോള്‍ സലാഹിന്റെ ബൂട്ടില്‍ നിന്നും പിറന്നത്.
മത്സരത്തില്‍ കാലിന്റെ മസിലിന് പരിക്കേറ്റ സലാഹിന് അവസാന മിനുട്ടുകളില്‍ ഗ്രൗണ്ടില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നിരുന്നു. പേശികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പക്ഷെ ഗുരുതരമാണെന്ന് കരുതുന്നില്ലെന്നും ഈജിപ്ത് അസിസ്റ്റന്റ് കോച്ച് ഹാനി റംസി പറഞ്ഞു. ജയത്തോടെ ഗ്രൂപ്പ് ജെയില്‍ തുനീഷ്യയ്‌ക്കൊപ്പമെത്തിരിക്കുകയാണ് ഈജിപ്ത്.
The post കോര്‍ണര്‍ കിക്ക് ഗോളാക്കി സാല; ഈജിപ്തിന് തകര്‍പ്പന്‍ ജയം.!! appeared first on FUTURELINE.
No comments:
Post a Comment