ആര്‍ത്തവത്തെ കുറിച്ചുള്ള കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നേരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം. വയനാട് വൈത്തിരി സ്വദേശിയും മലയാളം യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുമായ ലിജി കെ ജോയ് മാത്യുവിന് എതിരെയാണ് സംഘപരിവാര്‍ അനുകൂലികള്‍ അശ്ലീല കമന്റുകളും ഫോട്ടോ മോര്‍ഫിംഗുമടക്കം സൈബര്‍ ആക്രമണം നടത്തുന്നത്.വിനേഷ് ബാവിക്കര എന്നയാള്‍ ആര്‍ത്തവത്തെ കുറിച്ച് എഴുതിയ ഹൈക്കു കവിത പോസ്റ്റ് ചെയ്തതാണ് ഇവരെ ചൊടിപ്പിച്ചത്. ‘അമ്പലത്തിന് പുറത്തൊരു മുറി പണിയണം.
മാസമുറയ്ക്ക് ദേവിക്കിരിക്കാന്‍’ എന്നായിരുന്നു ലിജി പോസ്റ്റ് ചെയ്ത കവിത. എന്നാല്‍ ഇത് ശബരിമല വിഷയമാണെന്നും ഹിന്ദു മതത്തിനെതിരെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ അജണ്ടയാണെന്നും പറഞ്ഞായിരുന്നു തെറി വിളി.അശ്ലീല പരാമര്‍ശവും വീട്ടുകരെയടക്കം തെറി വിളിച്ചുമാണ് കമന്റുകളില്‍ അധികവുമുള്ളത്. ‘മറിയത്തിന് പിഴച്ചു പെറ്റ യേശുവിനെ ശരിയാക്കിയിട്ട് ഞങ്ങളെ ശരിയാക്കിയാല്‍ മതി **** മോളെ എന്നൊക്കെയാണ് തെറികള്‍
എന്നാല്‍ ഒരു മതവികാരത്തെയും വൃണപ്പെടുത്താന്‍ അല്ല പകരം ആര്‍ത്തവമുള്ള ഒരു പെണ്‍കുട്ടി എന്ന നിലയ്ക്കാണ് ആ പോസ്റ്റിട്ടത് എന്ന് ലിജി പറയുന്നു. കവിത പോസ്റ്റായിട്ടിട്ടതിന്റെ പിറ്റേ ദിവസം മുതലാണ് തെറി വിളിയും അശ്ലീല പരാമര്‍ശവും ഉണ്ടായതെന്നും ലിജി ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘കവിത പോസ്റ്റായിട്ട് ഇട്ടഅന്ന് രാത്രി ഒരു പ്രതികരണവുമുണ്ടായിരുന്നില്ല. ഒരാള്‍ മാത്രമെന്തോ ആണ് അത്തരത്തില്‍ പ്രതികരിച്ചത്. ഞാന്‍ അത് കാര്യമാക്കിയിരുന്നില്ല. കാരണം ഫേസ്ബുക്കില്‍ നമ്മള്‍ പോസ്റ്റുകള്‍ ഇടാറുള്ളത് ആണല്ലോ. ഒരു ദിവസം കഴിഞ്ഞ് പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ ആണ് ഇത്തരം കമന്റുകള്‍ കണ്ടത്.” ലിജി പറയുന്നു.
ആസൂത്രിതമായിട്ടാണ് ഈ ആക്രമണം നടക്കുന്നത് എന്നും ലിജി ഡൂള്‍ന്യൂസിനോട് പറഞ്ഞു. ”ഇത്രയും ആളുകള്‍ എനിക്ക് എതിരെ കമന്റുകളും മറ്റുമായി വരണമെന്നുണ്ടെങ്കില്‍ പോസ്റ്റിന്റെ ലിങ്ക് ഏതെങ്കിലും ആര്‍.എസ്.എസ് ഗ്രൂപ്പുകളില്‍ എത്തണം. എന്റെ പോസ്റ്റുകള്‍ പബ്ലിക്കാണ്. അത് പ്രീ പ്ലാന്‍ഡ് ആണെന്ന് കരുതണം”. ലിജി പറയുന്നു.
മെസഞ്ചര്‍ വഴിയും തെറി വിളി നടത്തുന്നുണ്ടെന്നും തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് തനിക്ക് തന്നെ അയക്കുന്നുണ്ടെന്നും ലിജി ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘ നിന്നെ കാണിച്ചു തരാടി എന്ന് പറഞ്ഞാണ് തെറികള്‍ വരുന്നത്. പിന്നെ എന്റെ ചിത്രങ്ങള്‍ ട്രോള്‍ ആക്കിയതും മറ്റും എനിക്ക് അയക്കുന്നു. ഫ്രണ്ട്‌സ് അല്ലാത്തവര്‍ ആണ് ഇത്തരത്തില്‍ അയക്കുന്നത്. മെസേജ് റിക്വസ്റ്റ് ആയി വരുന്നതാണ് ഇതൊക്കെ. അവര് പേര്‍സണലി അയക്കുന്നതാണ്. പിന്നെ കഴിഞ്ഞ രണ്ട് ദിവസമായി ആര്‍.എസ്.എസ് അനുകൂലികളുടെ റിക്വസ്റ്റ് വന്ന് കൊണ്ടിരിക്കുകയാണ്. ലിജി പറയുന്നു.
തന്റെ വീട്ടുകാരെയടക്കം മോശമായി പരാമര്‍ശിക്കുന്നത് മാനസികമായി പ്രയാസമുണ്ടാക്കിയെന്നും ലിജി പറഞ്ഞു. ”എനിക്ക് മാനസികമായി പ്രശ്‌നമുണ്ടാക്കിയിരുന്നെങ്കിലും ഞാന്‍ ഇഗ്നോര്‍ ചെയ്തിട്ടിരിക്കുകയായിരുന്നു ഇത്. പക്ഷേ ഇന്ന് അവര് എന്റെ പ്രൊഫൈലില്‍ നിന്ന് ചിത്രം എടുത്ത് എന്റെ അച്ഛനാണെന്ന് കരുതി ചാച്ചന്റെ കൂടെയുള്ള പിക് അമ്മയുടെ സഹോദരി ഭര്‍ത്താവിന്റെ കൂടെയുള്ള ചിത്രം അടക്കം എടുത്ത് അധിക്ഷേപകരമായ ട്രോള്‍ ഉണ്ടാക്കി” ലിജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
വെളിപ്പെടുത്തലുമായി ബിന്ദു തങ്കം
ഇത്തരം ആളുകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഉദ്ദേശമെന്ന് ലിജി പറഞ്ഞു.എനിക്ക് ഇതിന്റെ നിയമവശങ്ങളെ കുറിച്ച് അറിയില്ല, എന്നാലും ഇത്തരത്തില്‍ മോശമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഏത് നിയമ നടപടിക്കും ഞാന്‍ ഒരുക്കമാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഇവരുടെ തെറിവിളികള്‍ കാരണം പോസ്റ്റ് ഓണ്‍ലി മീ എന്ന് ഓപ്ഷന്‍ ആക്കിയിട്ടിരിക്കുകയാണ് വ്യക്തമാക്കി.
എന്നാല്‍ അത് പോസ്റ്റിന് അടിയില്‍ വന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് പക്ഷേ ഇപ്പോള്‍ നമ്മള്‍ എഫ്.ബി തുടങ്ങിയ അന്ന് കൊടുത്ത അപ്‌ഡേറ്റുകള്‍ക്ക് അടിയില്‍ വന്നിട്ട് അടക്കം തെറിവിളിക്കുകയാണ് ചെയ്യുന്നത്. രണ്ട് വര്‍ഷമാകുന്നതേയുള്ളു ഈ എഫ്.ബി തുടങ്ങിയിട്ട്. കൂടെ എന്റെ ഫോട്ടോ എടുത്ത് ട്രോളുണ്ടാക്കുന്നുണ്ട്. പിന്നെ മോര്‍ഫ് ചെയ്യുന്നുണ്ട്. പല ആര്‍.എസ്.എസ് ഗ്രൂപ്പുകളിലും എന്റെ ഫോട്ടോ ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ വാര്‍ത്ത പുറത്തുവരുമ്പോള്‍ ഇത്തരം ആളുകളെ കൂടുതല്‍ പ്രകോപിപ്പിക്കാനും സാധ്യതയുണ്ടെന്നും ലിജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.






No comments:
Post a Comment