ഹര്‍ത്താലിന് ബിജെപിയുടെ പൂർണ പിന്തുണെയെന്ന്; ശ്രീധരന്‍പിള്ള; സംസ്ഥാനത്തുടനീളം വ്യപക അക്രമം അഴിച്ചുവിടാൻ സംഘപരിവാർ നീക്കം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

ഹര്‍ത്താലിന് ബിജെപിയുടെ പൂർണ പിന്തുണെയെന്ന്; ശ്രീധരന്‍പിള്ള; സംസ്ഥാനത്തുടനീളം വ്യപക അക്രമം അഴിച്ചുവിടാൻ സംഘപരിവാർ നീക്കം

https://www.hubstore.in/


ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. ശബരിമല കർമ്മ സമിതിയാണ് നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാസം ചെയ്തത്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയായിരിക്കും ഹര്‍ത്താല്‍.

ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബിജെപി അറിയിച്ചു. എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളപത്തനംതിട്ടയില്‍ നടത്തിയ പത്രസമ്മേളത്തിലാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം ഹർത്താലിന്റെ മറവിൽ കേരളത്തിൽ ഉടനീളം വ്യാപക ആക്രമം അഴിച്ചുവിടാനാണ് സംഘപരിവാർ പദ്ധതിയുടുന്നത്.

ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരില്ല എന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനാൽ സംസ്ഥാനത്തുടനീളം അക്രമങ്ങൾ അഴിച്ചുവിട്ട്. കേന്ദ്ര സർക്കാരിനെതിരെ വിശ്വാസികൾ തിരയുന്നത് തടയാനാണ് ബിജെപിയുടെ നീക്കം. അത് വഴി കേരളത്തേ കുരുതികളമാക്കി രാഷ്ട്രീയ നേട്ടം കൈവരിക്കാനാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നത്.

കാസർഗോഡ്, തമിഴ്നാട്. കർണാടക എന്നി സംസ്ഥാനങ്ങളിൽ നിന്നും ആർഎസ്എസ് ക്രിമിനലുകൾ കേരളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഇന്ന് മുഖംമൂടിയണിഞ്ഞ് ആക്രമണം നടത്തിയവരിൽ അന്യസംസ്ഥാന സംഘപരിവാർ ക്രിമിനലുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വാഹനം കല്ലെറിഞ്ഞു തകർക്കുകയും മധ്യമ പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയവരിൽ ചിലരെ മുന്പ് ഇവിടെ കണ്ടിട്ടില്ലെന്ന് നാട്ടുകാർ വ്യക്തമാക്കിയിട്ടുണ്ട്

അതേസമയം അയ്യപ്പസേവാ സമിതി വ്യാഴാഴ്ച്ച നടത്താന്‍ തീരുമാനിച്ച ഇരുപത്തിനാലു മണിക്കൂര്‍ ഹര്‍ത്താലിനെക്കുറിച്ച് തനിക്കറിയില്ലെന്നു ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി വി. മുരളീധരൻ പറഞ്ഞു. ശബരിമല വിഷയത്തെക്കുറിച്ചുള്ള പ്രതികരണമാരാഞ്ഞപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

The post ഹര്‍ത്താലിന് ബിജെപിയുടെ പൂർണ പിന്തുണെയെന്ന്; ശ്രീധരന്‍പിള്ള; സംസ്ഥാനത്തുടനീളം വ്യപക അക്രമം അഴിച്ചുവിടാൻ സംഘപരിവാർ നീക്കം appeared first on News truth.


No comments:

Post a Comment

Pages