ലോണ്‍ വേണമെങ്കില്‍ ശാരീരികമായി വഴങ്ങണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജറെ തെരുവിലിട്ട് പൊതിരെ തല്ലി യുവതി ; വീഡിയോ കാണാം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

ലോണ്‍ വേണമെങ്കില്‍ ശാരീരികമായി വഴങ്ങണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജറെ തെരുവിലിട്ട് പൊതിരെ തല്ലി യുവതി ; വീഡിയോ കാണാം


https://www.hubstore.in/

കഴിഞ്ഞദിവസമായിരുന്ന സംഭവം നടന്നത്.  ലോണ്‍ വേണമെങ്കില്‍ ശാരീരികമായി വഴങ്ങണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജറെ തെരുവിലിട്ട് പൊതിരെ തല്ലി യുവതി. ബംഗളുരുവില്‍ നിന്നും 260 കിലോമീറ്റര്‍ അകലെ ദേവന്‍ഗിരി നഗരത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. പതിനഞ്ചുലക്ഷം ലോണ്‍ ആവശ്യപ്പെട്ടാണ് യുവതി ബാങ്ക് മാനേജറെ സമീപിച്ചത്. ലോണ്‍ അനുവദിക്കണമെങ്കില്‍ ശാരീരികമായി തനിക്കു വഴങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കോളറ പിടിച്ചു വലിച്ചിഴച്ച് യുവതി വടികൊണ്ട് അടിക്കുകയും ചവിട്ടുകയുമായിരുന്നു. പിന്നീട് വലിച്ച് നിലത്തിട്ട് ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്യുന്നു.

Video:


No comments:

Post a Comment

Pages