തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്. നിലയ്ക്കലിലും പമ്പയിലും നടന്ന സംഭവങ്ങളിൽ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സൈബര്‍ പോലീസ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിലും പേജുകളിലുമാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നത്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലടക്കം പരാതികളുടെ പ്രളമാണ്.
The post സമൂഹ മാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചരണം നടത്തിയാല്‍ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം appeared first on News truth.


No comments:
Post a Comment