അയ്യപ്പന്റെ പേരില്‍ നടക്കുന്നത് കേരളത്തെ കലുഷിതമാക്കാനുള്ള ശ്രമം’; സവര്‍ണ കുറുക്കന്‍മാരുടെ സമരത്തിന് പിന്തുണയില്ലെന്ന് കെപിഎംസ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

അയ്യപ്പന്റെ പേരില്‍ നടക്കുന്നത് കേരളത്തെ കലുഷിതമാക്കാനുള്ള ശ്രമം’; സവര്‍ണ കുറുക്കന്‍മാരുടെ സമരത്തിന് പിന്തുണയില്ലെന്ന് കെപിഎംസ്

https://www.hubstore.in/


ആലപ്പുഴ: ശബരിമല വിഷയത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയില്ലെന്ന് കെപിഎംഎസിലെ ഒരുവിഭാഗം. കലാപം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്ന് കെപിഎംഎസ് നേതാവ് തുറവൂര്‍ സുരേഷ് പറഞ്ഞു

ഭുരിപക്ഷ ഐക്യത്തിനായി തങ്ങളെ കൂടെ നിര്‍ത്തുകയും അവസരം വരുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യുന്ന സവര്‍ണ കുറുക്കന്‍മാരുടെ കൂട്ടിലേയ്ക്ക് എന്തിന്റെ പേരിലായാലും തങ്ങളില്ലെന്നും, അയ്യപ്പന്റെ പേരില്‍ തെരുവില്‍ നടക്കുന്നത് കേരളത്തെ കലുഷിതമാക്കാനുള്ള ശ്രമങ്ങളാണെന്നും കെപിഎംസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് പറഞ്ഞു.

ശബരിമല വിഷയത്തില്‍ കെപിഎംഎസ് വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയുടെ പവിത്രതയും വിശ്വാസവും സംരക്ഷിക്കപ്പെടണം. ഇതിന് ബന്ധപ്പെട്ടവര്‍ സുപ്രിംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കണം. ഇപ്പോള്‍ നടക്കുന്ന സമരം കേരളത്തെ കലുഷിതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

ഇതിന്റെ പേരില്‍ കെപിഎംഎസ് തെരുവിലിറങ്ങില്ല. ജാതിസംവരണം തുടങ്ങിയ വിഷയങ്ങളില്‍ പട്ടിക വിഭാഗങ്ങള്‍ക്കും പിന്നോക്കക്കാര്‍ക്കും നേരെ നിലപാട് സ്വീകരിക്കുന്നവരാണ് ഇപ്പോള്‍ ഹിന്ദു ഐക്യം ആവശ്യപ്പെടുന്നതെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.

പട്ടികജാതി പിന്നോക്ക വിഭാഗങ്ങളെ ആവശ്യത്തിന് ഉപയോഗിക്കുകയും അവസരം വരുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യുന്നവരാണ് ഹിന്ദു ഐക്യം പറയുന്നത്. പട്ടിക വിഭാഗക്കാരുടെ താത്പര്യം സംരക്ഷിക്കാന്‍ കൂടെ നിക്കാത്തിടത്തോളം ഒരു ഹിന്ദു ഐക്യവും സാധ്യമല്ല. ഇടത് സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തിലൂടെ നിയമനം ലഭിച്ച അബ്രാഹ്മണ ശാന്തിക്കാരെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടക്കുന്നത്.

The post അയ്യപ്പന്റെ പേരില്‍ നടക്കുന്നത് കേരളത്തെ കലുഷിതമാക്കാനുള്ള ശ്രമം’; സവര്‍ണ കുറുക്കന്‍മാരുടെ സമരത്തിന് പിന്തുണയില്ലെന്ന് കെപിഎംസ് appeared first on News truth.


No comments:

Post a Comment

Pages