രണ്ടു കുപ്പി വെള്ളം നല്‍കിയതിന് ഹോട്ടല്‍ ജീവനക്കാരിക്ക് കിട്ടിയ ടിപ്പ് ഏഴുലക്ഷം രൂപ; കണ്ണുതള്ളി അലൈന - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 23, 2018

രണ്ടു കുപ്പി വെള്ളം നല്‍കിയതിന് ഹോട്ടല്‍ ജീവനക്കാരിക്ക് കിട്ടിയ ടിപ്പ് ഏഴുലക്ഷം രൂപ; കണ്ണുതള്ളി അലൈന

https://www.hubstore.in/

വെറും രണ്ടുകുപ്പി വെള്ളം വാങ്ങിയ ആള്‍ ഭക്ഷണശാലയിലെ വെയിറ്റര്‍ക്ക് ടിപ്പായി നല്‍കിയത് പതിനായിരം ഡോളര്‍ (ഏകദേശം 7,37,850 രൂപ). അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലാണ് സംഭവം. ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്‌സ് എന്ന ഭക്ഷണശാലയിലെ ജീവനക്കാരിയായ അലൈന ക്ലസ്റ്റര്‍ക്കാണ് വന്‍തുക ടിപ്പായി ലഭിച്ചതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെക്കുറിച്ച് അലൈന ക്ലസ്റ്റര്‍ പറയുന്നത് ഇങ്ങനെ: രണ്ട് കുപ്പി വെള്ളം മാത്രമേ ഉപഭോക്താവ് ചോദിച്ചുള്ളൂ. അത് നല്‍കി, അല്‍പസമയത്തിന് ശേഷം ബില്‍ എടുക്കാന്‍ അദ്ദേഹത്തിന്റെ അടുത്ത് എത്തിയപ്പോഴാണ് ഈ ഭീമന്‍ തുക, ടിപ്പ് ട്രേയില്‍ വെച്ചിരിക്കുന്നത് കണ്ടത്. എന്നെ കബളിപ്പിക്കാനായിരിക്കും ഇതെന്നാണ് കരുതിയത്, അതുകൊണ്ടുതന്നെ എന്താണിത്? എന്നായിരുന്നു പ്രതികരണം.

ഇത്ര വലിയ ടിപ്പ് നല്‍കിയ വ്യക്തിയെ ഒരിക്കല്‍ക്കൂടി നോക്കിയപ്പോഴാണ് ആള്‍ ആരാണെന്ന് മനസിലാകുന്നത്. 8.9 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യുബ് ചാനലിന്റെ ഉടമയായ ബീസ്റ്റായിരുന്നു ആ പണക്കാരനായ ഉപഭോക്താവ്. ജീവനക്കാരി പറയുന്നു. തനിക്ക് കൈവന്ന അപ്രതീക്ഷിത ഭാഗ്യത്തില്‍ സന്തോഷമുണ്ടെന്നും പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്നവരുമായി പണം പങ്കിട്ട് എടുക്കാനാണ് തീരുമാനമെന്നും ഇവര്‍ അറിയിച്ചു.

No comments:

Post a Comment

Pages