പ്രളയ ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശയാത്ര; കേന്ദ്രം അനുമതി നിഷേധിച്ചു!!.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 13, 2018

പ്രളയ ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശയാത്ര; കേന്ദ്രം അനുമതി നിഷേധിച്ചു!!..

https://www.hubstore.in/

പ്രളയദുരിതാശ്വാസത്തിന് ഫണ്ട് തേടിയുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് തിരിച്ചടി. ധനസമാഹരണത്തിനായുള്ള സംസ്ഥാനത്തെ മന്ത്രിമാരുടെ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു.അതേസമയം മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കി.പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ അല്ലാതെ മറ്റ് ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് മഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.

ഈ മാസം 17 മുതലാണ് പ്രളയദുരിതാശ്വാസത്തിനായി ഫണ്ട് തേടി മന്ത്രിമാര്‍ വിദേശ പര്യടനം നടത്താന്‍ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമാണ് പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്തുന്നതിന് വിദേശ യാത്രയ്ക്ക് അനുമതി ചോദിച്ചിരുന്നത്.

The post പ്രളയ ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശയാത്ര; കേന്ദ്രം അനുമതി നിഷേധിച്ചു!!.. appeared first on FUTURELINE.

No comments:

Post a Comment

Pages