ഐഎസ്എല്‍ അഞ്ചാം സീസണിലെ രണ്ടാം ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആവേശം പകരാന്‍ പട്ടാളവേഷത്തില്‍ മോഹന്‍ലാല്‍. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ഡൈനമോസാണ് എതിരാളികള്‍.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കര-വ്യോമ-നാവിക സേനാ അംഗങ്ങളെയാകും ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആദരിക്കുക.എല്ലാ ഹോം മത്സരങ്ങള്‍ക്കും മുമ്പ് പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏര്‍പ്പെട്ടവരെ ആദരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 5ന് നടന്ന ആദ്യ ഹോം മത്സരത്തില്‍ മത്സ്യ തൊഴിലാളികളെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ആദരിച്ചത്.
Lalettan in army uniform as a part of honouring Indian army for their valuable service during Kerala floods.@Mohanlal #Lalettan #mohanlal #KERDEL #ISL pic.twitter.com/0PPtltZfPg
— Deepu V A (@deepuva24) October 20, 2018


No comments:
Post a Comment